Image Credit: X
ബ്രസീലിലെ ഹോട്ടലില്‍ പോണ്‍ ചിത്രീകരിക്കുന്നതിനിടെ നടി അന്ന പോളി എന്ന അന്ന ബിയാട്രിസ് പെരേര ആൽവസിന്‍റെ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. കൊലപാതക സാധ്യതയാണ് പൊലീസ് അന്വേഷിക്കുന്നതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. 28 കാരിയായ അന്ന രണ്ട് പുരുഷന്മാരോടൊപ്പം പോണ്‍ ചിത്രീകരിക്കുന്നതിനിടെയാണ് ബാല്‍ക്കണിയില്‍ നിന്നു വീണു മരിച്ചത്.
ബ്രസീലിലെ റിയോ ഡി ജനീറോയിലെ നോവ ഇഗ്വാകുവിലെ ഒരു അപ്പാർട്ട്മെന്‍റ് കം-ഹോട്ടലിന്‍റെ മുറ്റത്താണ് അന്നയുടെ മൃതദേഹം കണ്ടെത്തിയത്. ഷൂട്ടിങ്ങിനിടെ അപ്പാര്‍ട്മെന്‍റിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചതെന്നാണ് നിഗമനം. എന്നാല്‍ അന്നയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്ന രണ്ടുപേരും അന്നയുടെ മരണത്തെ കുറിച്ച് പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ വീഴ്ച അപകടമായിരുന്നോ അതോ ആരെങ്കിലും കൊല്ലാന്‍ വേണ്ടി അന്നയെ തള്ളിയിട്ടതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. തന്‍റെ ചില സബ്സ്ക്രൈബേഴ്സില്‍ നിന്ന് അന്നയ്ക്ക് മാനസിക പീഡനം നേരിടേണ്ടി വന്നതായി ബ്രസീലിയൻ വാർത്താ ഔട്ട്‌ലെറ്റ് മെട്രോപോൾസ് പറഞ്ഞു. ഇതൊരു സങ്കീർണ്ണമായ കേസാണെന്നും അപകടം മുതൽ കൊലപാതകത്തിനുള്ള ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. അന്നയുടെ മരണം കാമുകന്‍ പെഡ്രോ ഹെൻറിക്ക് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. അന്നയുടെ മരണത്തിന് പിന്നിൽ ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.