
ലോകം എങ്ങും മലയാളികള്‍ ഓണാഘഷം തുടങ്ങിക്കഴിഞ്ഞു. ന്യൂസീലന്‍ഡിലെ നെല്‍സണ്‍ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ മലയാളികള്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു.
മാവേലിയെ താലപ്പൊലികളോടെ എതിരേറ്റാണ് ന്യൂസീലന്‍ഡിലെ സൗത്ത് ഐലന്‍ഡിലുള്ള മലയാളികളുടെ ഓണാഘോഷം തുടങ്ങിയത്. പൊന്നോണപ്പുലരി 2023 നെല്‍സണ്‍ സിറ്റി കൗണ്‍സില്‍ അംഗം മെല്‍ കോര്‍ട്നി ഉദ്ഘാടനം ചെയ്തു. മെഗാതിരുവാതിരയും വാശിയേറിയ വടം വലി മല്‍സരവും ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.
വിഭസമൃദ്ധമായ ഓണസദ്യയോടെ ഓണാഘോഷ പരിപാടികള്‍ സമാപിച്ചു.