ലോകമെങ്ങുമുള്ള സിനിമാപ്രേമികളെ അദ്ഭുതങ്ങളുടെ പരകോടിയിലെത്തിച്ച സംവിധായകന്‍ ജെയിംസ് കാമറൂണ്‍ കലിഫോർണിയയിലെ തന്റെ ആഡംബര വസതി വില്പനയ്ക്ക് വച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ഗവിയോട്ട നഗരത്തിലാണ് ഈ സ്വപ്നഭവനം സ്ഥിതി ചെയ്യുന്നത്. 102 ഏക്കര്‍ വിസ്തൃതമായ എസ്റ്റേറ്റിലെ വീട് കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാന്‍ സൗകര്യമുള്ളതാണ്. 33 മില്യൺ ഡോളർ (272 കോടിയ്ക്കടുത്ത്) ആണ് വില. ഹെല്‍ത്ത് ക്ലബ്, സിനിമാ ശാല, ഓഫീസ് മുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഈ ആഡംബര വസതിയില്‍ ഒരുക്കിയിട്ടുണ്ട്. 1990 ലാണ് കാമറൂണ്‍ ഇത് വാങ്ങിയത്. 4.3 മില്യന്‍ ഡോളറായിരുന്നു അന്നത്തെ വില. സംവിധായകനും കുടുംബവും ന്യൂസിലന്‍ഡില്‍ ആയതിനാലാണ് വില്‍പനയ്ക്കു വച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
James Cameron Lists His California Coastal Ranch For $33 Million