അവതാര്‍ മൂന്നാംഭാഗം, അവതാര്‍ ,ഫയര്‍ ആന്റ് ആഷ് ട്രെയിലര്‍ ഇന്നലെയാണ് എത്തിയത്. ജയിംസ് കാമറൂണ്‍ തന്നെയാണ് സംവിധാനം. ഡിസംബര്‍ 19നാണ് റിലീസ്.
പ്രേക്ഷകരെ വിസ്മയിപ്പിക്കാനൊരുങ്ങി ജെയിംസ് കാമറൂണ്‍ ചിത്രം അവതാര്‍ ഫയര്‍ ആന്‍ഡ് ആഷ് ഡിസംബര്‍ 19ന് തിയറ്ററുകളിലേക്ക്. ഇതിനോടകം പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.. ഇന്ത്യയിലുടനീളം ഇംഗ്ലീഷ്,ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം കന്നട ഭാക്ഷകളിലാണ് ചിത്രം എത്തുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹോളിവുഡ് റിലീസ് ആയിരിക്കും ചിത്രം എന്നാണ് സൂചന. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഇത്രത്തോളം വിസ്മയിപ്പിച്ച മറ്റൊരു ചിത്രമില്ല... കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാണ് അവതാര്‍, അവതാര്‍, രണ്ടാം ഭാഗം അവതാര്‍ ദ വേ ഓഫ് വാട്ടര്‍ എന്ന ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചത് ഇരു കയ്യും നീട്ടിയാണ് .മൂന്നാം ഭാഗം അതിന് മുകളിലാകുമെന്ന സൂചനയാണ് ട്രയിലര്‍ നല്‍കുന്നത്.2009 ല്‍ പുറത്തിറങ്ങിയ ആദ്യം ചിത്രം 2.9 ബില്യണ്‍ ഡോളറാണ് തിയ്യറ്ററുകളില്‍ നിന്ന് നേടിയത്.2022 ല്‍ പുറത്തിറങ്ങിയ രണ്ടാം ഭാഗം 2.3 ബില്യണ്‍ ഡോളര്‍ നേടി.ഇതിന് മുകളിലാകും അവതാര്‍ 3 എന്നാണ് അണിയറക്കാര്‍ പറയുന്നത്.