കലിഫോര്‍ണിയയിലെ അപാര്‍ട്മെന്റ് കോംപ്ലക്സില്‍ നടക്കാനിറങ്ങിയ അജിത് കൗറി(72)ന്റെ മൃതദേഹമാണ് കനാലില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 23നാണ് കൗറിനെ കാണാതെയായത്
അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വംശജയുടെ മൃതദേഹം കണ്ടെത്തി. കലിഫോര്‍ണിയയിലെ അപാര്‍ട്മെന്റ് കോംപ്ലക്സില്‍ നടക്കാനിറങ്ങിയ അജിത് കൗറി(72)ന്റെ മൃതദേഹമാണ് കനാലില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 23നാണ് കൗറിനെ കാണാതെയായത്. ടര്ലോക് ഇറിഗേഷന്‍ ജീവനക്കാരനാണ് ലോവര്‍ ലാറ്ററല്‍ കനാലില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അജിത് കൗറിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
മിച്ചല്‍ റോഡിനടുത്തുള്ള വിറ്റ്മോര്‍ അവന്യൂവിലാണ് കൗറിനെ അവസാനമായി കണ്ടത്. കനാല്‍ പ്രദേശത്തേക്ക് കൗര്‍ പോയിട്ടുള്ളതായി അന്വേഷണ സംഘവും നേരത്തെ നിഗമനത്തിലെത്തിയിരുന്നു. തുടര്‍ന്ന് അണ്ടര്‍ വാട്ടര്‍ സോണാര്‍ ഡ്രോണടക്കം ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു.
റിസര്‍വോയറിന് സമീപത്തേക്ക് പോയ കൗര്‍ കാല് വഴുതി വീണതാണെന്നാണ് കരുതുന്നത്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മതിയായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു.
ENGLISH SUMMARY:
The body of Ajit Kaur, a 72-year-old Indian-origin woman who went missing in California, has been recovered from a canal. Kaur was last seen on August 23 while walking near her apartment complex on Whitmore Avenue, close to Mitchell Road. A Turlock Irrigation District employee discovered the decomposed body in the Lower Lateral Canal, and authorities subsequently confirmed her identity. Investigators suspect she may have accidentally slipped and fallen near the reservoir, following earlier search operations that included the use of underwater sonar drones