bar-02
  • അര്‍ച്ചന തന്നെ കടന്നു പിടിച്ച സംഭവത്തിന് പിന്നാലെ തനിക്ക് ജോലി നഷ്ടമായതെന്നും ആറുമാസത്തെ വരുമാനമാണ് നിലച്ച് പോയതെന്നും പഠിക്കാനും ജീവിക്കാനും ബാറില്‍ നിന്ന് ലഭിക്കുന്ന പണമാണ് താന്‍ ഉപയോഗിച്ചിരുന്നതെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. 13 ലക്ഷം രൂപയാണ് യുവതി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്

മദ്യലഹരിയില്‍ ബാര്‍ ജീവനക്കാരിയെ കയറിപ്പിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കേസില്‍ ഇന്ത്യക്കാരിക്ക് രണ്ട് ലക്ഷത്തോളം രൂപ പിഴ. സിംഗപ്പുരിലെ റൂഫ് ടോപ് ബാറിലാണ് സംഭവം. സോണിക് അര്‍ച്ചന സുശീലിനെ കേസില്‍ കുറ്റക്കാരിയെന്ന് സിംഗപ്പുര്‍ കോടതി കണ്ടെത്തി. മാര്‍ച്ചിലായിരുന്നു നടപടിക്ക് അടിസ്ഥാനമായ സംഭവമുണ്ടായത്. വീട്ടില്‍ നിന്നേ മദ്യപിച്ച് മറിനാ ബേ സാന്‍ഡിലെ ബാറിലേക്ക് കൂട്ടുകാരുമൊത്ത് എത്തിയതായിരുന്നു അര്‍ച്ചന. ബാറിലെത്തി വീണ്ടും മദ്യപിക്കുകയും ഡാന്‍സ് കളിക്കുകയും ചെയ്യുന്നതിനിടെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ബാര്‍ ജീവനക്കാരിയായ യുവതി ഷിഫ്റ്റ് കഴിഞ്ഞ് ഇറങ്ങാനൊരുങ്ങി അര്‍ച്ചനയ്ക്ക് മുന്നിലെ ടേബിളിലെത്തി സുഹൃത്തുക്കളോട് സംസാരിക്കുകയായിരുന്നുവെന്ന് ഷിന്‍ മിന്‍ െഡയ്​ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതിക്കടുത്തേക്ക് ചെന്ന അര്‍ച്ചന അവരെ കയറിപ്പിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ലൈംഗിക ചേഷ്ട കാണിക്കുകയുമായിരുന്നു.

കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ അര്‍ച്ചനയ്ക്ക് 2500 സിംഗപ്പുര്‍ ഡോളര്‍ (ഏകദേശം 1,85000 ത്തിലേറെ രൂപ)കോടതി പിഴ വിധിച്ചു. അതേസമയം, അര്‍ച്ചനയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അന്ന് അങ്ങനെ സംഭവിച്ച് പോയതില്‍ കടുത്ത പശ്ചാത്താപമുണ്ടെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. സംഭവത്തില്‍ ബാര്‍ ജീവനക്കാരിക്കുണ്ടായ വൈകാരിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരമായി സ്വമേധയാ നല്‍കിയിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. യുവതിയുടെ തെറപ്പി ചിലവുകളും വഹിക്കാന്‍ താന്‍ തയാറാണെന്നും അര്‍ച്ചന കോടതിയെ അറിയിച്ചു. 

എന്നാല്‍, അര്‍ച്ചന തന്നെ കടന്നു പിടിച്ച സംഭവത്തിന് പിന്നാലെ തനിക്ക് ജോലി നഷ്ടമായതെന്നും ആറുമാസത്തെ വരുമാനമാണ് നിലച്ച് പോയതെന്നും പഠിക്കാനും ജീവിക്കാനും ബാറില്‍ നിന്ന് ലഭിക്കുന്ന പണമാണ് താന്‍ ഉപയോഗിച്ചിരുന്നതെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. 13 ലക്ഷം രൂപയാണ് യുവതി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഈ ആവശ്യം തള്ളി. തൊഴില്‍ നഷ്ടം സംബന്ധിച്ച് വേറെ കേസ് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

An Indian woman, Sonic Archana Sushil, has been fined 2,500 Singapore dollars (approximately ₹1.85 lakh) after a Singapore court found her guilty of sexually assaulting a female bar employee at a rooftop bar in Marina Bay Sands. The incident reportedly occurred in March when Archana, who had been drinking at home before arriving at the bar with friends, continued drinking and dancing before grabbing the employee and making inappropriate sexual gestures. The prosecution told the court that Archana had no previous criminal record, regretted her actions and had voluntarily paid compensation of over ₹1 lakh to the victim, while also offering to cover her therapy expenses