സന്ദർശക വീസയിൽ യുഎഇയിലെത്തിയ രണ്ട് വയസ്സുകാരൻ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷറഫുദ്ദീന്റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്. പിതാവിനെ സന്ദർശിക്കാൻ കഴിഞ്ഞ മാസമാണ് അലന്‍ ഷാര്‍ജയിലെത്തിയത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു അപകടം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അലന്റെ മൃതദേഹം ദുബായ് അൽ ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.