wmc-rome-reception-mons-joseph-apu-john-joseph
  • പ്രവാസി മലയാളികളുടെ ഐക്യവും സൗഹൃദവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനൊപ്പം കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ബന്ധങ്ങൾ ആഗോളതലത്തിൽ ഊട്ടിയുറപ്പിക്കുന്നതിനും ഇത്തരം സംഗമങ്ങൾ സഹായകരമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത് മന്ത്രി

വേൾഡ് മലയാളി കൗൺസിൽ (WMC) റോം പ്രവിശ്യയുടെ ആഭിമുഖ്യത്തിൽ മന്ത്രി ശ്രീ. മോൻസ് ജോസഫിനും, ചീഫ് വിപ്പ് അപു ജോൺ ജോസഫിനും റോമിൽ ഉജ്ജ്വലമായ സ്വീകരണവും ആദരവും. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ (മീഡിയ ഫോറം) ശ്രീ. ഫ്രാൻസിസ് ക്ലീറ്റസ്, ദീപികയുടെ മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ, സാന്റ മോണിക്ക ഡയറക്ടർ ശ്രീ. ഡെന്നി തോമസ്, ദീപിക വൈസ് ചെയർമാൻ ശ്രീ. ഡേവിസ് എടക്കുളത്തൂർ, ദീപിക ഡയറക്ടർ ശ്രീ. ബെന്നി പുളിക്കര എന്നിവർ റോമിൽ നടക്കുന്ന ഈ ആദരവിന്റെ ഭാഗമായി.

പ്രവാസി മലയാളികളുടെ ഐക്യവും സൗഹൃദവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനൊപ്പം കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ബന്ധങ്ങൾ ആഗോളതലത്തിൽ ഊട്ടിയുറപ്പിക്കുന്നതിനും ഇത്തരം സംഗമങ്ങൾ സഹായകരമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത് മന്ത്രി പറഞ്ഞു. 

WMC ഇറ്റലി റോം പ്രൊവിൻസിന്റെ  പ്രധാന ഭാരവാഹികളായ ജെജി മാന്നാർ (ചെയർമാൻ), ജോബി ആണ്ടുകുന്നേൽ (പ്രസിഡന്റ്), ഷിജി ജോസഫ് (ജനറൽ സെക്രട്ടറി), ഫിലിപ്പ് കുര്യാക്കോസ് (ട്രഷറർ) വൈസ് ചെയർമാൻ ജോമോൻ  പത്തിൽചിറ ബിനു പനച്ചവിള ,ടോണി തുമ്പുകൽ ,ബെന്നി ജോസഫ് ,ജിമ്മി തോമസ് എന്നിവരാണ് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അംബാസഡർ ജോണി കുരുവിളയുടെ മേൽനോട്ടത്തിൽ വേൾഡ് മലയാളി കൗൺസിൽ റോം പ്രവിശ്യയുടെ ഈ ആദരവിന് നേതൃത്വം നൽകിയത്. മുൻ ലോക്സഭാംഗങ്ങളായ എബിൻ പരിക്ക പള്ളി, ബെന്നി വെട്ടിയാടാൻ, അനിതാ പുല്ലയിൽ എന്നിവർ ആശംസകൾ അറിയിച്ചു.

ENGLISH SUMMARY:

The World Malayalee Council (WMC) Rome Province organised a reception and felicitation ceremony in Rome for Minister Mons Joseph and Chief Whip Apu John Joseph. The event was attended by prominent representatives from the WMC, Deepika, the Catholic Congress and other organisations. The minister highlighted the importance of such gatherings in strengthening unity, friendship and cooperation among expatriate Malayalees while promoting Kerala’s social and cultural ties globally.