malayali-died-in-madina-car-accident

സൗദിയിലെ മദീനയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വണ്ടൂര്‍ പാലക്കോട് സ്വദേശി പതിയമ്പാറ നൗഫല്‍ (36) ആണ് മരിച്ചത്. ആഷ്‌ടെല്‍ ഇന്റര്‍നാഷണല്‍ കമ്പനി ജീവനക്കാരനാണ്. 

നാലു മാസം മുമ്പാണ് നൗഫല്‍ അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചത്. നൗഫൽ ഓടിച്ച കാർ പോസ്റ്റിൽ ഇടിച്ചാണ്​ അപകടമുണ്ടായതെന്നാണ് വിവരം. മൃതദേഹം മദീനയിലെ അഹമ്മദി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  നാട്ടി​ലെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്​. ഭാര്യയും രണ്ട്​ മക്കളുമുണ്ട്​.

ENGLISH SUMMARY:

A 36-year-old Malayali man, Pathiyambara Naufal from Vandoor Palakkode in Malappuram district, died in a car accident in Medina, Saudi Arabia. Naufal, who worked for Ashtel International Company, had rejoined work after vacation four months ago. According to reports, the accident occurred when the car he was driving crashed into a pole. His body has been kept at the mortuary of Al Ahmadi Hospital in Medina, and procedures are underway to repatriate his remains to Kerala. He is survived by his wife and two children.