houthi-attack

File image

റിയാദിന് നേരെ ഹൂതികൾ തൊടുത്ത ബാലിസ്റ്റിക് മിസൈൽ സൗദി സഖ്യസേന ആകാശത്തുവെച്ച്  തകർത്തു. ആക്രമണ ഭീഷണിയെ തുടർന്ന് റിയാദ് നിവാസികൾക്ക് സിവിൽ ഡിഫൻസ് അടിയന്തര ജാഗ്രതാ നിർദേശം നൽകിയെങ്കിലും അല്‍പസമയത്തിനകം സ്ഥിതിഗതികൾ ശാന്തമായി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. അതിനിടെ, ഹോർമൂസ് കടലിടുക്കിൽ യുഎസ് കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണ ശ്രമം അമേരിക്കൻ സേന പരാജയപ്പെടുത്തി. പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മേഖലയിൽ അപ്രഖ്യാപിത സന്ദർശനം നടത്തി.

 

യെമനിൽ രക്തച്ചൊരിച്ചിൽ; റിയാദ് വിമാനത്താവളം അടച്ചു 

 

യമനിലെ സൈനിക ക്യാംപിന് നേരെ ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ 53 സൈനികർ കൊല്ലപ്പെടുകയും ഇരുനൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണങ്ങളെ തുടർന്ന് റിയാദിലെ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

 

അതേസമയം ഇറാൻ റഷ്യയുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിനൊപ്പം അണു ആയുധങ്ങൾ സ്വന്തമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും തഹ്‌റാനിൽ സജീവമാകുന്നുണ്ട്. നിയമലംഘനം ആരോപിച്ചു ഹോർമുസ് കടലിടുക്കിൽ നാൽപതിലേറെ കപ്പലുകൾക്കെതിരെ നടപടിയെടുത്തതായി ഇറാൻ അവകാശപ്പെട്ടു.

ENGLISH SUMMARY:

Malayala Manorama Online News reports that the Saudi coalition successfully intercepted a ballistic missile fired by Houthi rebels toward Riyadh, while tensions escalate across the Middle East. The ongoing regional crisis has also prompted temporary disruptions at the Riyadh airport and heightened security measures amid US and Iranian confrontations.