bindhu-krishnan

ആലപ്പുഴ ഹരിപ്പാട് രണ്ടുവയസുകാരൻ പോഷകാഹാരക്കുറവിനെ തുടർന്നു മരിച്ചതിൽ കുട്ടിയുടെ പിതാവിനെതിരെ കേസെടുക്കാൻ അഭ്യര്‍ഥിക്കുമെന്ന്  മന്ത്രി ബിന്ദു കൃഷ്ണ. പട്ടിണി കിടന്നു കുഞ്ഞുമരിച്ചു എന്നത് കേരളത്തെ ഞെട്ടിക്കുന്നതാണ്. .ഇപ്പോൾ ജനിച്ച നവജാതശിശുവിനെ സിഡബ്ല്യുസി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം

 

കാര്‍ത്തികപ്പള്ളിയില്‍ രണ്ടുവയസുകാരന്‍ രാഹുല്‍ മരിച്ചതിനുകാരണം മാതാപിതാക്കളുടെ വീഴ്ചകള്‍ തന്നെയെന്ന് സ്ഥിരീകരിച്ച് തഹസില്‍ദാരുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. രാഹുലിന് ജന്മനാ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കുട്ടിക്ക് കൃത്യമായ ചികില്‍സയോ പരിചരണമോ ലഭിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീര്‍ത്തും അരക്ഷിതമായ ചുറ്റുപാടുകളിലാണ് കുട്ടി ജീവിച്ചിരുന്നതെന്നും മാതാപിതാക്കളായ രാജേഷും താരയും കുഞ്ഞിന്‍റെ പരിചരണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നും തഹസില്‍ദാര്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് കലക്ടര്‍ക്കും ആഭ്യന്തരമന്ത്രിക്കും കൈമാറി.

 

Also read: രാഹുലിന് ജന്‍മനാ ആരോഗ്യപ്രശ്നങ്ങള്‍; മാതാപിതാക്കള്‍ക്ക് ഗുരുതര വീഴ്ച; റിപ്പോര്‍ട്ട്

അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരോട് മാതാപിതാക്കള്‍  തീര്‍ത്തും നിസഹകരിക്കുന്ന സാഹചര്യമായിരുന്നു. അതിനാൽ രാഹുലിന്‍റെ സഹോദരങ്ങളെയും അമ്മയെയും അടിയന്തരമായി സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും ശുപാര്‍ശയുണ്ട്. കേസില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും തഹസിൽദാരുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

 

കാര്‍ത്തികപ്പള്ളി അഞ്ചാം വാർഡിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ് - താര ദമ്പതികളുടെ മകൻ രണ്ടുവയസുകാരന്‍ രാഹുല്‍ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞുമരിച്ചതെന്നായിരുന്നു രാജേഷിന്‍റെ നിലപാട്. എന്നാല്‍ മരണം പോഷകാഹാരക്കുറവ് മൂലമുള്ള അനീമിയയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. സംഭവം വിവാദമായതോടെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

ENGLISH SUMMARY:

Haripad toddler death due to malnutrition highlights severe parental negligence as confirmed by the tahsildar's report in this breaking news update. The Child Welfare Committee will take custody of the newborn while legal action is recommended against the father.