TAGS

ദുബായ് മലയാളികള്‍ ഒരുക്കിയ പുതിയ ഓണം സംഗീത ആൽബം 'കുഞ്ഞോളം' ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്തു. ടീം വസുധയാണ് ആല്‍ബത്തിന് പിന്നില്‍. ദുബായ് ഹിൽസിന്റെ മനോഹരമായ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ആൽബത്തിൽ ഏഴ് വയസ്സിൽ താഴെയുള്ള എട്ട് കുരുന്ന് പ്രതിഭകളോടൊപ്പം പ്രശസ്ത ഗായകരായ ആശാ ജി. മേനോനും അരവിന്ദ് ജി. മേനോനും അണിനിരക്കുന്നു. നിഖിൽ വർണ്ണ എഴുതിയ വരികൾക്ക് ആശാ ജി. മേനോനാണ് സംഗീതം പകർന്നത്. 

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തിറങ്ങിയ ഗാനത്തിന് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏഴ് വയസ്സിൽ താഴെയുള്ള കുഞ്ഞു ഗായകരുടെ മനോഹരമായ ആലാപനമാണ് ഈ ഓണപ്പാട്ടിന്റെ പ്രധാന ആകർഷണം. സോമേഷ് ആനന്ദ് മിക്‌സിംഗും പ്രോഗ്രാമിംഗും ഉൾപ്പെടെയുള്ള സംഗീത ക്രമീകരണങ്ങൾ നിർവ്വഹിച്ചിരിക്കുന്ന ഈ ആൽബത്തിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം ഒരുക്കിയത് ക്യാമറമാൻ രാഹുൽ കൃഷ്ണനാണ്.

ENGLISH SUMMARY:

The NRI Malayali group Team Vasudha has released a new Onam music album titled 'Kunjolam' across major digital platforms for this year's festival season. Shot against the picturesque backdrop of Dubai Hills, the video features eight talented child artists under seven years of age alongside well-known singers Asha G. Menon and Aravind G. Menon. Composed by Asha G. Menon with lyrics penned by Nikhil Varna, the track is garnering enthusiastic responses from the global Malayali community. The production features musical arrangements by Somesh Anand and visual cinematography by Rahul Krishnan.