onam-australia

TOPICS COVERED

മെൽബൺ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ േനതൃത്വത്തില്‍ ഓസ്ട്രേലിയയില്‍ ഓണാഘോഷ പരിപാടികൾ നടത്തി. ഓസ്ട്രേലിയൻ പാർലമെന്റ് അംഗം കാതലിൻ മാത്യൂസ്, മെറിബക്ക് സിറ്റി മേയർ നാറ്റ് അബൂദ്, കത്തീഡ്രൽ വികാരി ഫാ.ജിജി മാത്യു വാകത്താനം, ഇന്ത്യൻ വംശജനായ ഓസ്ട്രേലിയൻ വ്യവസായി ഡോ. സജു കോശി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.

ഓസ്ട്രേലിയൻ സംസ്കാരത്തിൽ ജീവിക്കുമ്പോഴും മാതൃഭാഷയും, സംസ്കാരവും, കേരളീയ ഉത്സവമായ ഓണവും  തനിമ നഷ്ടപ്പെടാതെ സംഘടിപ്പിക്കുന്നത് സന്തോഷത്തോടെയാണ് കാണുന്നതെന്ന് മേയർ നാറ്റ് അബൂദ് പറഞ്ഞു. എം.പി.കാതലിൻ മാത്യു  മെൽബണിലെ മലയാളി സമൂഹത്തിന് ഓണാശംസകൾ നേർന്നു.

കേരള തനിമയാർന്ന കലാരൂപങ്ങളും, സാംസ്കാരിക പരിപാടികളും അരങ്ങേറി. കായിക പരിപാടികളും ഓണസദ്യയും നടന്നു. 

ഓസ്ട്രേലിയൻ പൗരത്വമുള്ള നൂറ് കണക്കിന് മലയാളികൾ പങ്കെടുത്ത ആഘോഷ പരിപാടികൾക്ക് കൺവീനർ അലക്സ് കല്ലുപുരയ്ക്കലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നേതൃത്വം നൽകി.

ENGLISH SUMMARY:

Onam celebrations in Australia were held under the leadership of the Melbourne St. Mary's Indian Orthodox Cathedral, marking a vibrant display of Kerala's cultural heritage. The event, attended by hundreds of Australians of Malayali origin, successfully blended cultural performances, traditional Onam Sadhya, and sporting activities.