sravana-pulari

TOPICS COVERED

തിരുവോണത്തിന് ഉത്സവപ്രതീതി നൽകാൻ മാധ്യമപ്രവർത്തകനും ഗാനരചയിതാവുമായ ജോസ് കുമ്പിളുവേലിലിന്‍റെ വരികളിൽ ഒരുക്കിയ പുതിയ ഓണപ്പാട്ട് റിലീസ് ചെയ്തു. പ്രവാസി മലയാളി മനസ്സിന് നാടൻ ഉത്സവ തനിമയും സംഗീത മധുരവും പകർന്നു നൽകുന്ന ‘ശ്രാവണപുലരി’ തിരുവോണ സംഗീത ആൽബം കുമ്പിൾ ക്രിയേഷൻസിന്‍റെ ബാനറിലാണ് നിര്‍മിച്ചിരിക്കുന്നത്. 

 

എൻ.ആർ.ഡബ്ല്യു നമസ്തേ ജർമ്മനി മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജർമ്മനിയിലെ എന്നെപ്പെറ്റാൽ സ്റ്റാറ്റ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഗാനം പുറത്തിറക്കിയത്. ചടങ്ങിൽ ജർമ്മൻ പാർലമെന്‍റ് അംഗം റ്റിജെൻ അറ്റയെഗ്ളു, ഫാ. തോമസ് ചാലിൽ സിഎംഐ, ഫാ. ടോം കൂട്ടൂങ്കൽ എംസിബിഎസ്, ജോളി തടത്തിൽ (ഈസ്റ്റ് വെസ്റ്റ് ഫുഡ് സി.ഇ.ഒ), മേഴ്സി തടത്തിൽ എന്നിവർ ചേർന്നാണ് ആൽബം പ്രകാശനം ചെയ്തത്. ചടങ്ങിൽ ലിയ ചെറിയാൻ, നിധിൻ ഐപ്പ് എന്നിവരും പങ്കെടുത്തു. 

 

 

ENGLISH SUMMARY:

Journalist and lyricist Jose Kumbiluvelil has released a brand new Onam song titled 'Sravana Pulari' to infuse festive zeal into the ongoing celebrations.