അകാലത്തിൽ വേർപിരിഞ്ഞ കാർഡിഫ് മലയാളികളുടെ പ്രിയ സുഹൃത്ത് ആശിഷിന്റെ ഓർമ്മയ്ക്കായി "ആശിഷ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി" ഓൾ യൂറോപ്യൻ മലയാളീസ് വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. കാർഡിഫ് ഡ്രാഗൺസ് ഒരുക്കുന്ന കായിക മാമാങ്കം മാർച്ച് 7 ശനിയാഴ്ച കാർഡിഫിലെ സോഫിയ ഗാർഡൻസിലുള്ള Sport Wales Centre-ൽ വെച്ച് നടക്കും.
രാവിലെ 9.30-ന് ആരംഭിച്ച് വൈകുന്നേരം 7.30 വരെ നീളുന്ന മത്സരങ്ങളിൽ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ മലയാളി ടീമുകൾ പങ്കെടുക്കും. കേരളത്തിലെയും ഇന്ത്യയിലെയും പ്രമുഖ ഡിപ്പാർട്ട്‌മെന്റുകളിലും സർവ്വകലാശാലകളിലും കളിച്ച് പരിചയമുള്ള കരുത്തുറ്റ താരങ്ങൾ ടൂർണമെന്റിൽ അണിനിരക്കും.
ലോർഡ് മേയർ അഡ്രിയൻ റോബ്സൺ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന ഈ മത്സരത്തിൽ വിജയികൾക്ക് ആകർഷകമായ സമ്മാനത്തുകകളും ട്രോഫികളും നൽകുമെന്ന് സംഘടകര്‍ അറിയിച്ചു.