യുഎഇയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയാ ഫോറം (ഐഎംഎഫ്) വാർഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അജ്മാൻ തുംബെ മെഡിസിറ്റി ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നീണ്ടുനിന്ന വാർഷികാഘോഷം ഒ ഗോൾഡ് ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫിസർ ഡോ. ഫഹ്മി ഇസ്കന്ദർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കോഓർഡിനേറ്റർ സാദിഖ് കാവിൽ ആധ്യക്ഷ്യം വഹിച്ചു. നടി ഷംല ഹംസ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
പെട്രോടെക് എംഡി തോമസ് സി. ഫിലിപ്പ്, എക്സ്പേർട് യുണൈറ്റഡ് മറൈൻ സർവീസ് എംഡി എൻ.എം. പണിക്കർ, ക്യൂട്ടിസ് ഇന്റർനാഷനൽ വൈസ് ചെയർമാനും സിഇഒയുമായ ജയൻ കെ. മേനോൻ, ഫാത്തിമ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.പി. ഹുസൈൻ, യൂണിക് വേൾഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി ഷുഐബ് സുലൈമാൻ, ജോയ് ആലുക്കാസ് ഗ്രൂപ്പ് മാർക്കറ്റിങ് മാനേജർ തോമസ് ആന്റണി, എമിറേറ്റ്സ് ഫസ്റ്റ് എംഡി ജമാദ് ഉസ്മാൻ, ലുലു എക്സ്ചേഞ്ച് മീഡിയാ മാനേജർ നിജോ സെബാസ്റ്റ്യൻ, അക്കാഫ് അസോസിയേഷൻ ചെയർമാൻ പോൾ ടി. ജോസഫ്, കവയിത്രി ഷീലാ പോൾ, അൽ അൻസാരി എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ രഞ്ജിത് സുഭാകരൻ, സ്മാർട് ട്രാവൽസ് ചെയർമാൻ അഫി അഹമ്മദ്, തുംബെ ഹോസ്പിറ്റാലിറ്റി ജനറൽ മാനേജരും കോർപറേറ്റ് ഷെഫുമായ ഷംജിത്, ആഡ് ആൻഡ് എം ഇന്റർനാഷനൽ എംഡി റഷീദ് മട്ടന്നൂർ, ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഷേർലി അജയ്, ലിയോ, ജെന്നി ഫ്ലവേഴ്സ് എംഡി ജെന്നി ജോസഫ് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾക്ക് അംഗങ്ങൾ സ്നേഹോപഹാരമായി മൊമെന്റോകൾ സമ്മാനിച്ചു.
തുടർന്ന് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാവിരുന്നുകൾ അരങ്ങേറി. ഗായികമാരായ ഫർസാന, രേഖ കണ്ണൂർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. കലാപരിപാടികൾക്ക് ചേതന, ശിൽപ എന്നിവർ നേതൃത്വം നൽകി. ക്ഷേമ കമ്മിറ്റി അംഗങ്ങളായ എം.സി.എ. നാസർ, എൽവിസ് ചുമ്മാർ, ടി. ജമാലുദ്ദീൻ, വനിതാ വിനോദ്, റോയ് റാഫേൽ, ശ്രീരാജ്, യാസിർ അറഫാത്, മുഹമ്മദ് തൻവീർ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.
തുംബെ ഹോസ്പിറ്റാലിറ്റി ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയും ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. കോഓർഡിനേറ്റർ ഷിൻസ് സെബാസ്റ്റ്യൻ സ്വാഗതവും അരുൺ പാറാട്ട് നന്ദിയും രേഖപ്പെടുത്തി. അനുജ നായർ പരിപാടിയുടെ അവതാരകയായിരുന്നു.