film-workshop-n

TOPICS COVERED

ചലച്ചിത്രമേഖല ലക്ഷ്യമിടുന്ന കലാസ്നേഹികളെ പരിശീലിപ്പിക്കുന്നതിനും നവാഗത പ്രതിഭകളെ കണ്ടെത്തുന്നതിനുമായി സംവിധായകൻ വൈശാഖ് നേതൃത്വം കൊടുക്കുന്ന ചലച്ചിത്ര പരിശീലന കളരി “ഫസ്റ്റ് ഫ്രെയിം”നവംബർ 30 ന് ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടക്കും.

അഭിനയവും സംവിധാനവും ഉൾപ്പെടെയുള്ള മേഖലകളിലേക്കുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നവർക്ക് അവസരങ്ങളിലേക്ക് വാതിൽ തുറക്കുന്നതിനമാണ് ‘ഫസ്റ്റ് ഫ്രെയിം’ ലക്ഷ്യം വക്കുന്നത്. വിശദ വിവരങ്ങൾക്കും പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനുമായി  +61 493919471 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. രണ്ട് മുതൽ 7 മണി വരെയാണ് ക്യാമ്പ് നടക്കുക. ഗോൾഡ് കോസ്റ്റ് നൈറ്റ്സ് ആണ് ആദ്യ ക്യാമ്പിന്റെ സംഘടകർ.

ENGLISH SUMMARY:

First Frame is a film workshop led by director Vaishakh, aiming to train aspiring artists in the film industry. It seeks to discover new talents and provide opportunities for those who excel, with the first camp being held in Gold Coast, Australia on November 30th.