Image: Facebook,Santhosh Pandit, X
ട്വന്റി-20 ലോകകപ്പിന്റെ ആദ്യഘട്ടത്തിൽ തന്നെ കരുത്തരായ ഓസ്‌ട്രേലിയ പുറത്തുപോയത് ഇന്ത്യന്‍ ആരാധകരെയടക്കം നിരാശപ്പെടുത്തി. ക്രിക്കറ്റിലെ അതികായര്‍ എന്നും കരുത്തരെന്നും കണക്കാക്കിപ്പോന്ന ടീമിന് അടിതെറ്റിയത് നല്ല പോരാട്ടങ്ങള്‍ കാണാന്‍ കാത്തിരുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് വേദനയായി. എന്നാല്‍ ഇത് ഒസ്ട്രേലിയ ചോദിച്ചു വാങ്ങിയ പരാജയമെന്ന് വിലയിരുത്തുകയാണ് സന്തോഷ് പണ്ഡിറ്റ്. ഗ്രൂപ്പില്‍ ശ്രീലങ്കയോടും സിംബാബ്‌വേയോടും തോറ്റതോടെയാണ് ഒസ്ട്രേലിയയ്ക്ക് പുറത്തേക്കുള്ള വഴി തുറക്കപ്പെട്ടത്. Also Read:കംഗാരുപ്പടയ്ക്ക് അടിതെറ്റി; ട്വന്റി-20 ലോകകപ്പിൽ നിന്ന് ഓസ്‌ട്രേലിയ പുറത്ത്
Sri Lanka's captain Dasun Shanaka, left, shake hands with Australia's captain Mitchell Marsh after they won the T20 World Cup cricket match against Australia in Pallekele, Sri Lanka, Monday, Feb. 16, 2026. AP/PTI(AP02_16_2026_000641B)
മുന്‍പ് 2023ൽ ഓസ്ട്രേലിയ കഷ്ടപ്പെട്ട് നേടിയ ലോകക്കപ്പിന്റെ മുകളിൽ കാലെടുത്തു വെച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ്സ് ചെയ്തിരുന്ന അന്ന് തുടങ്ങിയതാണ് ഇവന്‍മാരുടെ തകര്‍ച്ചയെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. അത്രയും അഹങ്കാരം കാണിച്ചതിനുള്ള ശിക്ഷ കിട്ടിയെന്നും, അതിനു ശേഷം നടന്ന ഒരു ഐസിസി ടൂർണമെന്റിലും ടീം നിലം തൊട്ടില്ലെന്നും പണ്ഡിറ്റ് പറയുന്നു.
അന്നത്തെ സംഭവത്തിനു ശേഷം ഇത് ആറാം തവണയാണ്അവർ ഐസിസിയുടെ പ്രധാന കളികളിൽ തോറ്റു പോകുന്നത്. നല്ല ബൗളർമാരുടെ അഭാവം മാത്രമല്ല, ബാറ്റിങ്ങും പ്രതീക്ഷക്ക് ഒത്തു വന്നില്ലെന്നും മധ്യനിര തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്നും പണ്ഡിറ്റ് പറയുന്നു.
Sri Lanka's Kusal Perera (R) walks back to the pavilion after his dismissal during the 2026 ICC Men's T20 Cricket World Cup group stage match between Australia and Sri Lanka at Pallekele International Cricket Stadium in Kandy on February 16, 2026. (Photo by Ishara S. KODIKARA / AFP)
ശ്രീലങ്കയ്ക്കു എതിരെ 8 ഓവറിൽ 104 എടുത്തിട്ടും ഒടുവിൽ 181 നു അവർ പുറത്തായതാണ് പാരയായത്, അതേസമയം തന്നെ സിംബാബ്‌വേ ട്വന്റി20 വേൾഡ് കപ്പ് ചരിത്രത്തിൽ ആദ്യമായി സൂപ്പർ എട്ടില്‍ കയറിയത് സന്തോഷമായെന്നും പണ്ഢിറ്റ്.പാകിസ്ഥാൻ ടീമും സൂപ്പർ 8 ഉറപ്പിച്ചിട്ടില്ല, ദുർബലരായ നമീബിയ അവരെ അട്ടിമറിച്ചാൽ പാക് പുറത്താകും, ആദ്യമായി യുഎസ്എ സൂപ്പർ 8ൽ എത്തും. നിലവിൽ ഇന്ത്യയോട് തോറ്റ വിഷയത്തിൽ പാക്കിസ്ഥാനിൽ വലിയ പ്രതിഷേധം നടക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു.
2009നു ശേഷം ആദ്യമായി ഒസ്ട്രേലിയ ഒരു ലോകകപ്പിന്റെ സൂപ്പര്‍ 8 കാണാതെ പുറത്തായിരിക്കുകയാണ്. നിർണ്ണായക മത്സരങ്ങളിൽ ശ്രീലങ്കയോടും സിംബാബ്‌വെയോടും പരാജയപ്പെട്ടതാണ് ഓസീസിന് തിരിച്ചടിയായത്. കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒന്നിലാണ് ഒസ്ട്രേലിയ വിജയിച്ചത്. അഞ്ച് പോയിന്റുകളുമായി സിംബാബ്‌വെ രണ്ടാം സ്ഥാനക്കാരായി സൂപ്പർ-8 റൗണ്ടിലേക്ക് മുന്നേറി. അയർലൻഡും ടൂർണമെന്റിൽ നിന്ന് പുറത്തായിരിക്കുകയാണ്.
രണ്ട് വർഷം മുൻപ് നടന്ന ലോകകപ്പിൽ ആദ്യ ഘട്ടത്തിൽ പുറത്തായ ശ്രീലങ്ക ഇത്തവണ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. സ്വന്തം മണ്ണിൽ നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയയെ തകർത്ത് ആരാധകരെ ആവേശത്തിലാഴ്ത്തിയ ലങ്ക, ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ആധികാരികമായാണ് സൂപ്പർ-8ൽ എത്തിയത്.