TOPICS COVERED

കേരളത്തിൽനിന്നുള്ള സ്വകാര്യ ഹജ് തീർഥാടകരുടെ  സംഘങ്ങൾ മക്കയിൽ എത്തിത്തുടങ്ങി. അൽഹിന്ദ് ഹജ് ഗ്രൂപ്പിന് കീഴിൽ എത്തിയ ആദ്യ മലയാളി തീർഥാടക സംഘത്തിന് മക്ക കെഎംസിസി ഹജ് സെൽ വൊളണ്ടിയർമാർ സ്വീകരണം നൽകി. സൗദി കെഎംസിസി നാഷനൽ ഹജ് കമ്മിറ്റി ജനറൽ കൺവീനർ മുജീബ് പൂകോട്ടൂർ, നാസർ കിൻസാറ, മുസ്തഫ മുഞ്ഞക്കുളം എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. .ഇതേസമയം കേന്ദ്ര ഹജ് കമ്മിറ്റി വഴി കേരളത്തിൽനിന്നുള്ള ആദ്യ ഹജ് സംഘം ഈ മാസം 10ന് മക്കയിലെത്തും. ഇന്ത്യയിൽനിന്ന് ഇത്തവണ 1,75,025 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. 

ENGLISH SUMMARY:

Hajj pilgrims from Kerala begin arriving in Mecca