ഒരുമാസം മുന്‍പ് നയാഗ്രയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് റോഡ്മാര്‍ഗം പോയി – രാത്രി ഉറക്കത്തിനിടെ ഇടയ്ക്കിടെ കുഴിയില്‍ വീഴും, ബംപുകളില്‍ ചാടും. ഞെട്ടിയെഴുന്നേല്‍ക്കും. അതേപോലെ ന്യൂയോര്‍ക്കിലെ ഒരു മല്‍സരത്തിലെ വിജയിയെ കണ്ട് അമേരിക്കക്കാര്‍ ഞെട്ടിയെഴുന്നേറ്റിരിക്കുകയാണ്. ട്രംപിന്റെ അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ മുസ്‌ലിം ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ അട്ടിമറി വിജയം നേടിയിരിക്കുന്നു. ട്രംപ് പോലും ഞെട്ടിയിട്ടുണ്ടാവും.
Photo: AFP
സോറന്‍ മംദാനിയുടെ വാക്കുകള്‍ കേള്‍ക്കുക. ‘എന്റെ പേര് സോറന്‍ മംദാനി. ന്യൂയോര്‍ക്കിലെ ജീവിതച്ചെലവ് സാധാരണക്കാർക്ക് താങ്ങാനാവുന്നതാക്കും. വാടക ഉയര്‍ത്താന്‍ അനുവദിക്കില്ല. ബസ് യാത്രകൾ സൗജന്യമാക്കും. എല്ലാ കുട്ടികൾക്കും മെച്ചപ്പെട്ട പരിപാലനം ഉറപ്പാക്കും. സമ്പന്നർക്ക് നികുതി ചുമത്തി ആവശ്യമായ തുക കണ്ടെത്തും’ . ട്രംപിന്റെ അമേരിക്കയില്‍ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ആരും ഞെട്ടിപ്പോവില്ലേ?
പ്രശസ്ത ഇന്ത്യൻ ചലച്ചിത്രകാരി മീരാ നായരുടെ മകന്‍. പിതാവ് ഇന്ത്യൻ വംശജനായ ഉഗാണ്ടൻ സാഹിത്യകാരൻ മഹമൂദ് മംദാനി. സിറിയന്‍ അമേരിക്കന്‍ ചിത്രകാരിയായ രമ ദുവാജി ആണ് ജീവിതപങ്കാളി. തോല്‍പിച്ചത് മികച്ച പ്രതിരോധത്തിലൂടെ കോവിഡ് പ്രതിസന്ധി അതിജീവിച്ചെന്ന് അവകാശപ്പെട്ട് മരണനിരക്കുകള്‍ കുറച്ചുകാണിച്ച ഡമോക്രാറ്റിക് പാർട്ടിക്കാരനായ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമയെ.
Zohran Mamdani reacts next to his parents Mahmood Mamdani and Mira Nair and wife Rama Duwaji during a watch party for his primary election, which includes his bid to become the Democratic candidate for New York City mayor in the upcoming November 2025 election, in New York City, U.S., June 25, 2025. REUTERS/David 'Dee' Delgado
സോറന്റെ ‘എക്സ്’ (അക്കാലത്ത് ട്വിറ്റര്‍) പ്രൊഫൈലില്‍ കൂടി താഴേയ്ക്ക് ഒന്നുപോയി നോക്കുക. വീണ്ടും ഞെട്ടി എഴുന്നേല്‍ക്കും. സിപിഎം പുതുച്ചേരി സംസ്ഥാന കമ്മിറ്റിയുടെ പോസ്റ്റ് പങ്കുവച്ചിരിക്കുന്നു – ന്യൂയോര്‍ക്കിന് ഇപ്പോള്‍ എങ്ങനെയുള്ള മേയര്‍ ആണ് ആവശ്യം എന്ന ചോദ്യത്തോടെ. തിരുവനന്തപുരത്ത് 21 വയസുകാരി ആര്യ രാജേന്ദ്രന്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായെന്നതിന്റെ അഭിമാനമാണ് ചിത്രങ്ങള്‍ സഹിതം സിപിഎം പുതുച്ചേരി സംസ്ഥാന കമ്മിറ്റി 2020 ഡിസംബര്‍ 27ന് പങ്കുവച്ചത്.
ജയിച്ചാല്‍ മംദാനി ന്യൂയോര്‍ക്കിലെ ഏറ്റവും ചെറുപ്പക്കാരനായ മേയറാവും, ആദ്യ ഇന്ത്യന്‍ വംശജനാവും, ആദ്യ മുസ്‌ലിമാവും. ആദ്യ റാപ് ഗായകനാവും. കോളജ് പഠനകാലത്ത് സ്റ്റുഡന്റ്സ് ഫോര്‍ ജസ്റ്റിസ് ഇന്‍ പലസ്തീന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വീടിന് വായ്പയെടുത്ത് പെടുന്നവരെ സഹായിക്കുകയായിരുന്നു പഠനകാലശേഷമുള്ള പ്രധാനജോലി. ഒപ്പം റാപ്പും. യങ് കാര്‍ഡമം, മിസ്റ്റര്‍ കാര്‍ഡമം എന്നീ പേരുകളില്‍. ഏഴു വര്‍ഷം മുന്‍പ് മാത്രമാണ് അമേരിക്കന്‍ പൗരനായത്. വോട്ടുപിടിക്കാന്‍ ബംഗാളി പറഞ്ഞു, ബോളിവുഡ് സ്റ്റൈല്‍ പ്രചാരണ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലാക്കി. പരമ്പരാഗത പ്രചാരണമാര്‍ഗങ്ങള്‍ സ്വീകരിച്ചില്ല – പ്രചാരണം തന്നെ വ്യത്യസ്തമായിരുന്നു.
NEW YORK, NEW YORK - JUNE 24: New York mayoral candidate, State Rep. Zohran Mamdani (D-NY) greets voters with NYC Comptroller and Mayoral Candidate Brad Lander on Broadway on June 24, 2025 in New York City. Mamdani held several campaign events throughout the day including greeting voters with mayoral candidates Michael Blake and Lander as voters in NYC vote for the democratic nominee for mayor to replace Mayor Eric Adams. Michael M. Santiago/Getty Images/AFP (Photo by Michael M. Santiago / GETTY IMAGES NORTH AMERICA / Getty Images via AFP)
സോഷ്യല്‍ ഡെമോക്രാറ്റ് എന്നാണ് സോറന്‍ സ്വയം വിശേഷിപ്പിക്കുന്നത.് 2020-ൽ ന്യൂയോർക്ക് നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പുകളിൽ രണ്ട് തവണ വിജയം നിലനിര്‍ത്തി. ഒരു വർഷത്തേക്ക് നഗരത്തിലെ ഏതാനും ബസുകളിൽ യാത്ര സൗജന്യമാക്കിയ പദ്ധതി നടപ്പാക്കി . ഇസ്രയേലി കുടിയേറ്റ പ്രവർത്തനങ്ങൾക്ക് അനധികൃതമായി പിന്തുണ നൽകുന്നതിൽ നിന്ന് സന്നദ്ധ സംഘടനകളെ വിലക്കുന്നതിന് നിയമം കൊണ്ടുവരാനും പ്രവര്‍ത്തിച്ചു. Also Read: '100% കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍'; സൊഹ്റാന്‍ മംദാനിയെ അധിക്ഷേപിച്ച് ട്രംപ്...
അങ്ങനെയെല്ലാം നോക്കിയാല്‍ ട്രംപ് പറയുന്നതിനും പ്രവര്‍ത്തിക്കുന്നതിനും എതിരാണ് മംദാനിയുടെ ആശയങ്ങള്‍, രീതികള്‍, മാര്‍ഗങ്ങള്‍. പലസ്തീൻ വിഷയങ്ങളിലെ മംദാനിയുടെ ശക്തമായ നിലപാട് വലിയ തർക്കവിഷയവുമായി. ഇസ്രയേലിനെതിരായ അദ്ദേഹത്തിന്റെ കടുത്ത വിമർശനങ്ങളെ യഹൂദവിരുദ്ധമെന്ന് മുദ്രകുത്താൻ ക്വോമോയും മറ്റ് എതിരാളികളും ശ്രമിച്ചു. ഷിയാ മുസ്ലിമായ മംദാനി, ഗാസയിലെ ഇസ്രയേൽ സൈനിക നടപടിയെ വംശഹത്യയെന്നാണ് വിശേഷിപ്പിച്ചത്. ഇസ്രയേൽ ഒരു ജൂതരാഷ്ട്രമായി നിലനിൽക്കുന്നതിനു പകരം, തുല്യാവകാശങ്ങളുള്ള ഒരു രാജ്യമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം സമൂഹമായ, നഗരത്തിലെ എട്ടുലക്ഷത്തോളം വരുന്ന ഇസ്ലാം മതവിശ്വാസികൾ ഉൾപ്പെടെയുള്ള പലസ്തീൻ അനുകൂലികൾക്കിടയിൽ മംദാനിയുടെ ഈ സന്ദേശം വലിയ സ്വീകാര്യത നേടി.
അമേരിക്കയിലെ ഏറ്റവും വലിയ നഗരം ഭരിക്കുന്നതിലെ സങ്കീർണതകൾ കൈകാര്യം ചെയ്യാൻ മംദാനി തീർത്തും അയോഗ്യനാണെന്നായിരുന്നു എതിരാളി ആൻഡ്രൂ ക്വോമോയുടെ വിമര്‍ശനം. ഈ പരിചയക്കുറവ് ഒരു മുതൽക്കൂട്ടാണെന്ന് മംദാനി തിരിച്ചടിച്ചു. ക്വോമോയെപ്പോലെ അഴിമതിയുടെയും ലൈംഗികാപവാദങ്ങളുടെയും നാണക്കേടിന്റെയും പരിചയസമ്പത്ത് തനിക്കില്ലെന്നായിരുന്നു മറുപടി.
NEW YORK, NEW YORK - JUNE 23: Former Governor and New York City mayoral candidate Andrew Cuomo holds a rally at the Carpenters Union on the eve of the Democratic primary on June 23, 2025, in New York City. Cuomo leads in the polls but liberal challenger Zohran Mamdani, a 33-year-old state assemblyman, has been gaining in the latest polls. Spencer Platt/Getty Images/AFP (Photo by SPENCER PLATT / GETTY IMAGES NORTH AMERICA / Getty Images via AFP)
മിസ്റ്റര്‍ ക്വോമോ, എനിക്ക് നാണംകെട്ട് രാജിവയ്ക്കേണ്ടി വന്നിട്ടില്ല. ലക്ഷക്കണക്കിന് ഡോളര്‍ മോഷ്ടിച്ചിട്ടില്ല. എനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച വനിതകളെ വേട്ടയാടിയിട്ടില്ല– മംദാനി പറഞ്ഞു.ക്വോമോ ഗവര്‍ണറായിരുന്നപ്പോള്‍ സ്വന്തം ഓഫിസിലെ 13 സ്ത്രീകൾ ഉന്നയിച്ച ലൈംഗികാരോപണം ശരിയാണെന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഇത് അദ്ദേഹത്തിന്റെ രാജിക്കും ഇടയാക്കി.
മംദാനിയുടെ പോരാട്ടം അവസാനിച്ചിട്ടില്ല. െഡമോക്രാറ്റ് സീറ്റ് കിട്ടില്ലെന്ന് ഉറപ്പായിരുന്ന നിലവിലെ മേയര്‍ എറിക് ആഡംസ് സ്വതന്ത്രനായി മംദാനിയെ നേരിടും. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കര്‍ട്ടിസ് സ്‌ലിവയ്ക്കു പുറമേ ക്വോമോ തന്നെ സ്വതന്ത്രനായി മംദാനിയെ നേരിടാന്‍ സാധ്യതയുണ്ട്. നവംബര്‍ ഏഴിനാണ് വോട്ടെടുപ്പ്.
Supporters attend a watch party for Zohran Mamdani's primary election, which includes his bid to become the Democratic candidate for New York City mayor in the upcoming November 2025 election, in New York City, U.S., June 24, 2025. REUTERS/David 'Dee' Delgado
രണ്ടു പതിറ്റാണ്ട് മുന്‍പ് വെറും രണ്ടുശതമാനമായിരുന്നു ന്യൂയോര്‍ക്കിലെ മുസ്‌ലിം ജനസംഖ്യ. ഇപ്പോള്‍ പത്തുശതമാനമായി. ന്യൂയോര്‍ക്ക് ശരിക്കും സാധാരണക്കാരുടേതാണ്. പൊതുഗതാഗതസംവിധാനത്തെ ആശ്രയിക്കുന്ന, വാടകനല്‍കി താമസിക്കുന്നവരുടെ നഗരം. മമ്മൂട്ടിയുടെ ഡയലോഗ് പോലെ – ‘കോടിക്കണക്കായ പട്ടിണിക്കാരുടെയും നിരക്ഷരരുടെയും ഇന്ത്യ. കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും തോട്ടികളുടെയും കുഷ്ഠരോഗികളുടെയും ഇന്ത്യ........... മക്കള്‍ക്ക് ഒരു നേരം വാരിയുണ്ണാന്‍ വകതേടി സ്വന്തം ഗര്‍ഭപാത്രം വരെ വില്‍ക്കുന്ന അമ്മമാരുടെ ഇന്ത്യ’.
ന്യൂയോര്‍ക്കിലുള്ള കുറച്ചുനാള്‍ കേട്ട നാല് ആശങ്കകളുണ്ട് – ഉയരുന്ന വീട്ടുവാടക മൂലം ജീവിക്കാന്‍ പൊറുതിമുട്ടുന്നവരുടെ ന്യൂയോര്‍ക്ക്. ഉയരുന്ന സ്ഥലവില മൂലം സ്വന്തമായി ഒരിടം കണ്ടെത്താന്‍ കഴിയാതെപോവുന്നവരുടെ ന്യൂയോര്‍ക്ക്. ഓരോ സ്ഥലത്തും വന്ന് അവിടത്തെ ഭൂമി എന്തുവിലകൊടുത്തും വാങ്ങി അവിടെ സ്വന്തം സമൂഹം കെട്ടിപ്പടുക്കുന്ന യഹൂദന്മാരുടെ ന്യൂയോര്‍ക്ക്, നികുതി വരുമാനം കുറഞ്ഞ ഇടങ്ങളിലെ റോഡുകളില്‍ അറ്റകുറ്റപ്പണി നടത്താത്ത ന്യൂയോര്‍ക്ക്.
Zohran Mamdani kisses his mother Mira Nair during a watch party for his primary election, which includes his bid to become the Democratic candidate for New York City mayor in the upcoming November 2025 election, in New York City, U.S., June 25, 2025. REUTERS/David 'Dee' Delgado
ആര്യ രാജേന്ദ്രന്‍ മേയറായതറിഞ്ഞ സോറന്‍ മമ്മൂട്ടിയുടെ ഹിറ്റ് ഡയലോഗിനെക്കുറിച്ചും അറിഞ്ഞിട്ടുണ്ടാവും. കുടിയേറ്റക്കാരുടെ വേദനകള്‍ അവരെപ്പോലെ തന്നെ അനുഭവിച്ചിട്ടുണ്ടാവും. മേയറായാല്‍, സോറന്‍ ന്യൂയോര്‍ക്കിലെ റോഡുകളിലെ കുഴികള്‍ നികത്തട്ടെ – എന്നിട്ടെങ്കിലും കേരളത്തിലെയും തിരുവനന്തപുരത്തെയും സ്മാര്‍ട് റോഡുകളെ പോലെ സ്മാര്‍ട് ആവട്ടെ ന്യൂയോര്‍ക്കിലെ റോഡുകളും. എന്നിട്ട് അഭിമാനത്തോടെ പറയാം – ന്യൂയോര്‍ക്കിലെ റോഡുകളും കേരളത്തിലേതുപോലെയാണെന്ന്.