norka-roots

Image Credit : https://www.facebook.com/norkaroots.official

ഇറാനിലെ കേരളീയര്‍ക്ക് കൈത്താങ്ങുമായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ് ഡെസ്ക്. മേഖലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തര നടപടി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് നോര്‍ക്ക റൂട്ട്സ് ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തിക്കുക. സഹായം ആവശ്യമുളള കേരളീയര്‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെല്‍പ് ഡെസ്ക്  നമ്പറുകളില്‍ 18004253939 (ടോൾ ഫ്രീ നമ്പർ), +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ) ബന്ധപ്പെടാവുന്നതാണ്. 

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇറാനിലേയ്ക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അടിയന്തിര സാഹചര്യത്തില്‍ ടെഹ്റാനിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ നമ്പറുകളായ +989128109115, +989128109109, +989128109102, +989932179359 ഇ-മെയിലിലോ  cons.tehran@mea.gov.in ബന്ധപ്പെടാവുന്നതാണ്. കൂടാതെ ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. റസിഡന്റ് വീസയില്‍ ഇറാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാനും നിര്‍ദ്ദേശിക്കുന്നുണ്ട്. 

ENGLISH SUMMARY:

NORKA Roots Helpdesk is available to help Kerala expats in Iran. Amidst potential conflict, Keralites needing assistance can contact the NORKA Global Contact Center.