nhs-wales-doctor-vacancies

Image Credit: PTI(Left), wales.nhs.uk (Right)

വെയ്ല്‍സിലെ എന്‍എച്ച്എസിലേക്ക് വിവിധ സ്പെഷാലിറ്റികളില്‍ ഡോക്ടര്‍മാര്‍ക്ക് അവസരം. നോര്‍ക്ക റൂട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്‍റ് ജൂലൈയില്‍ കൊച്ചിയില്‍ നടക്കും. ഇഎന്‍ടി (ENT), പീഡിയാട്രിക്സ് വിഭാഗങ്ങളില്‍ സ്പെഷാലിറ്റി ഡോക്ടര്‍മാര്‍ക്കും ഇന്റർനാഷനൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ തസ്തികയില്‍ ക്ലിനിക്കൽ ഹെമറ്റോളജി, സൈക്യാട്രി (ജനറൽ അഡൾട്, ഓൾഡ് ഏജ്), ഓങ്കോളജി വിഭാഗത്തിലുമാണ് ഒഴിവുകള്‍. 

സ്പെഷാലിറ്റി ഡോക്ടര്‍മാര്‍ക്കും,സ്പെഷാലിറ്റി ഡോക്ടർ (£59,727 – £95,400) തസ്തികയിലേയ്ക്ക് കുറഞ്ഞത് നാലു വർഷത്തെ അനുഭവപരിചയവും ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പരിചയവും വേണം.  ഇന്റർനാഷനൽ സീനിയർ പോർട്ട്ഫോളിയോ പാത്ത്‌വേ ഡോക്ടർ (£96,990 – £107,155) തസ്തികയിലേയ്ക്ക് മെഡിക്കല്‍ പഠനത്തിനുശേഷം 12 വർഷത്തെ അനുഭവപരിചയവും ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ കുറഞ്ഞത് ആറു  വർഷത്തെ പരിചയവും ഉളളവരാകണം. PLAB ആവശ്യമില്ല.  ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സി.വി, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം www.nifl.norkaroots.org  വെബ്സൈറ്റ് സന്ദര്‍ശിച്ച് 2025 ജൂണ്‍ 30നകം അപേക്ഷ നല്‍കേണ്ടതാണ്. 

ഒഴിവുകളിലേക്കുള്ള അഭിമുഖം ജൂലൈ എട്ടു മുതല്‍ പത്തു വരെ കൊച്ചിയില്‍ നടക്കും. മൂന്നു വര്‍ഷം വരെ നീളുന്ന സ്ഥിരനിയമനത്തിനാണ് ഡോക്ടര്‍മാര്‍ക്ക് അവസരം. ശമ്പളത്തിനു പുറമേ മൂന്നു വര്‍ഷം വരെയുളള ജിഎംസി  റജിസ്ട്രേഷൻ സ്‌പോൺസർഷിപ്പ്, ഐഇഎൽടിഎസ്/ഒഇടി, വീസ, ഇ-പോർട്ട്ഫോളിയോ ആക്സസ് ഫീസ് റീഇംബേഴ്സ്മെന്‍റ്, £650 ഗ്രാറ്റുവിറ്റി പേയ്‌മെന്‍റ്, യുകെയിലേക്കുള്ള ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റ്,  ഒരു മാസത്തെ താമസസൗകര്യം (യു.കെ) എന്നീ ആനുകൂല്യങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അര്‍ഹതയുണ്ടാകും. 

വിശദവിവരങ്ങള്‍ക്ക് 0471-2770536,539,540,566 എന്നീ നമ്പറുകളിലോ (ഓഫിസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാവുന്നതാണ്.

ENGLISH SUMMARY:

Apply by June 30, 2025, for specialty doctor roles in Wales' NHS. Opportunities in ENT, Pediatrics, Hematology, Psychiatry & Oncology. Interviews in Kochi, no PLAB needed. Competitive salaries offered.