File Image: AFP

  • ആയുധങ്ങളുടെ കൃത്യതയാര്‍ന്ന ഉപയോഗത്തിന് ഹൂതി വിമതര്‍ എഐ പ്രയോജനപ്പെടുത്തിയഎന്ന് ആന്ത്രോപികും െവളിപ്പെടുത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി ക്ലൗഡ് ഉപയോഗിക്കാന്‍ നടത്തിയ ശ്രമങ്ങളെ തങ്ങള്‍ തടഞ്ഞുവെന്ന് വടക്കന്‍ യെമന്‍റെ പേര് സഹിതം ഈ മാസം ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്

എഐ സഹായത്തോടെ ആയുധ ശേഖരം ഹൂതികള്‍ പരിഷ്കരിച്ചുവെന്ന്  അഭ്യൂഹങ്ങള്‍. യെമന്‍ സര്‍ക്കാരാണ് ഈ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഇറാന്‍റെ വ്യോമപ്രതിരോധ സംവിധാനത്തില്‍ നിര്‍ണായക വ്യതിയാനങ്ങള്‍ വരുത്തി ചാവേര്‍ ഡ്രോണുകളാക്കി ഹൂതികള്‍ ഉപയോഗിക്കുന്നുവെന്നും ഇത് യാത്രാവിമാനങ്ങള്‍ക്ക് കൂടി ഭീഷണിയാകുന്നുവെന്നും യെമന്‍ സര്‍ക്കാര്‍ സൈന്യത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മജീദ് അല്‍ നസിലി  പറഞ്ഞു. 

ഐആര്‍ജിസിയിലെ വിദഗ്ധരുടെ സഹായത്തോടെ മിസൈലുകള്‍ ഹൂതികള്‍ പുതുക്കിയെന്നും ഇത് ക്രൂസ് മിസൈലുകളെയും യാത്രാ വിമാനങ്ങളെയും ആക്രമിക്കാന്‍ പര്യാപ്തമാണെന്നും യെമന്‍ ആരോപിക്കുന്നു. '25 മിനിറ്റോളം വായുവില്‍ ഇവ കറങ്ങിത്തിരിയും. തെര്‍മല്‍ ട്രാക്കിങ് സംവിധാനമാണ് ഇവ ഉപയോഗിക്കുന്നത്. വിമാനങ്ങളോ വസ്തുക്കളോ പുറപ്പെടുവിക്കുന്ന താപോര്‍ജം തിരിച്ചറിഞ്ഞ് ആ ദിശയിലേക്ക് ഞൊടിയിടയില്‍ ആക്രമണം നടത്താന്‍ ഈ മിസൈലുകള്‍ക്ക് ശേഷിയുണ്ട്. എന്നാല്‍ ലക്ഷ്യസ്ഥാനമായി കണ്ടെത്തുന്നത് സൈനിക കേന്ദ്രമാണോ പാര്‍പ്പിട സമുച്ചയമാണോ എന്ന് തിരിച്ചറിയാനുള്ള ശേഷി ഇതിനില്ലെന്നും ജനറല്‍ മജീദ് അല്‍ നസിലി വ്യക്തമാക്കി. ഇത് യാത്രാവിമാനങ്ങളുടെ സുരക്ഷയ്ക്കും ജനങ്ങളുടെ ജീവനും ഭീഷണിയാണെന്നും അദ്ദേഹം ആരോപിച്ചു. 

ഹീറ്റ് ട്രാക്കിങ് സംവിധാനം പ്രയോജനപ്പെടുത്തുന്ന ഈ മിസൈലുകള്‍ ചെങ്കടലിലും യെമനിലും കൂടിയുള്ള യാത്രാവിമാനങ്ങള്‍ക്കും വലിയ ഭീഷണിയാകുമെന്നും പരിഹരിക്കാന്‍ രാജ്യാന്തര ഇടപെടല്‍ ആവശ്യമാണെന്നും യെമന്‍ സര്‍ക്കാര്‍ പറയുന്നു. ഇത്തരം മിസൈലുകള്‍ വികസിപ്പിച്ചതിന് പിന്നാലെ ആന്ത്രോപികിന്‍റെ ക്ലോഡ് ഉപയോഗിച്ച് മിസൈലുകളുടെ ഗതി നിയന്ത്രണം, സഞ്ചാര സോഫ്റ്റ്​വെയറുകള്‍ എന്നിവ ഹൂതികള്‍ വികസിപ്പിച്ചുവെന്നും യെമന്‍ ആരോപിക്കുന്നു. ഇതോടെ ആക്രമണങ്ങള്‍ കൂടുതല്‍ പ്രഹരശേഷി കൈവരിക്കുമെന്നും തടയാന്‍ അടിയന്തര നടപടി വേണമെന്നും യെമന്‍ ആശങ്ക പ്രകടിപ്പിക്കുന്നു. 

ആയുധങ്ങളുടെ കൃത്യതയാര്‍ന്ന ഉപയോഗത്തിന് ഹൂതി വിമതര്‍ എഐ പ്രയോജനപ്പെടുത്തിയഎന്ന് ആന്ത്രോപികും െവളിപ്പെടുത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി ക്ലൗഡ് ഉപയോഗിക്കാന്‍ നടത്തിയ ശ്രമങ്ങളെ തങ്ങള്‍ തടഞ്ഞുവെന്ന്  വടക്കന്‍ യെമന്‍റെ പേര് സഹിതം ഈ മാസം ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം, ഈ ശ്രമത്തില്‍ ഹൂതികള്‍ വിജയിച്ചോ എന്ന് പറയാനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്നും പക്ഷേ എഐ സഹായത്തോടെ അവര്‍ ഗൈഡഡ് റോക്കറ്റ് പരീക്ഷിച്ചുവെന്നും ആന്ത്രോപിക് വെളിപ്പെടുത്തി.

അതിനിടെ ചെങ്കടലിലെ യാന്‍ബു തുറമുഖം, പടിഞ്ഞാറന്‍ സൗദിയിലെ തായിഫ് എന്നിവ  ലക്ഷ്യമിട്ട് ഹൂതികള്‍ തൊടുത്ത ആറ് ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍വീര്യമാക്കിയതായി സൗദി അറിയിച്ചു. എന്നാല്‍ റിയാദിലെയും യാന്‍ബുവിലെ അരാംകോ കേന്ദ്രങ്ങളിലെയും തന്ത്രപ്രധാന മേഖലകള്‍ തങ്ങള്‍ ആക്രമിച്ചതായി ഹൂതികള്‍ അവകാശപ്പെട്ടു. ബാലിസ്റ്റിക് മിസൈലുകള്‍ക്ക് പുറമെ ക്രൂസ് മിസൈലുകളും ഡ്രോണുകളും ഉപയോഹിച്ചുവെന്നും ഹൂതികളുടെ സൈനിക വക്താവ് യഹ്യ സറീ പറഞ്ഞു.

ENGLISH SUMMARY:

The official government of Yemen, through military spokesperson Brigadier General Majeed Al-Nasili, expressed serious concern that Houthi rebels have upgraded their missile arsenal using advanced Iranian air defense technology and AI tools. According to Yemeni officials, Houthis have deployed heat-tracking missiles developed with assistance from Iran's Islamic Revolutionary Guard Corps (IRGC). These missiles can loiter in the air for up to 25 minutes using thermal tracking, posing a grave threat to both cruise missiles and civilian commercial aircraft operating over the Red Sea and Yemen. Additionally, Yemen accused the Houthis of attempting to leverage Anthropic’s Claude AI model to develop navigation and guidance software for precision strikes. Anthropic confirmed early this month that it thwarted attempts originating from Northern Yemen to access its cloud-based AI systems, though acknowledging evidence that Houthis tested AI-assisted guided rockets. Meanwhile, Saudi Arabia intercepted six ballistic missiles targeting Yanbu port and Taif, while Houthi military spokesperson Yahya Saree claimed successful strikes against Aramco facilities in Riyadh and Yanbu.