Image: Special Arrangement, Manorama

Image: Special Arrangement, Manorama

TOPICS COVERED

  • മലയാളിയുടെ വാദങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല. സൗദി അറേബ്യയില്‍ ലഹരിക്കേസില്‍ കുറ്റവാളിയാക്കപ്പെട്ട മലയാളി യുവാവിന്റെ വധിക്ഷ നടപ്പാക്കി

ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ സൗദി അറേബ്യയിലെ ദമ്മാമിൽ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. കണ്ണൂർ മാഹി പെരിങ്ങാടി സ്വദേശിയായ നാൽപതുകാരൻ അബൂട്ടി വെള്ളിലിയെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 2023ല്‍ ഒമാനിൽ നിന്ന് അതിർത്തി കടന്നെത്തിയ ഇയാളുടെ കാറിൽ നിന്നും 43 കിലോഗ്രാം മാരക ലഹരിമരുന്ന് പിടികൂടിയിരുന്നു. 

വാഹനത്തിലുണ്ടായിരുന്നത് പാഴ്‌സലാണെന്നും ലഹരിമരുന്നാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് ഇയാൾ കോടതിയിൽ വാദിച്ചത്. എന്നാൽ പ്രതിക്കെതിരായ തെളിവുകൾ ശക്തമായതോടെ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ദമാം ജയിൽ വളപ്പില്‍ ഇന്നലെയാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മറ്റൊരാൾ ഏൽപിച്ച വാഹനമാണെന്നും നിരപരാധിയാണെന്നും വാദിച്ചെങ്കിലും വാഹനം അബൂട്ടിയുടെ പേരിലായിരുന്നു. വധശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. രാജകീയ ഉത്തരവ് കൂടി വന്നതിനു പിന്നാലെയാണ് ശിക്ഷ നടപ്പാക്കിയത്.

മയക്കുമരുന്ന്, ലഹരിവസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് ശക്തമായ നടപടി (Anti-Narcotics Law) സ്വീകരിക്കുന്ന രാജ്യമാണ് സൗദി. മയക്കുമരുന്നും ലഹരിവസ്തുക്കളും കൈവശം വക്കുന്നതിനും ഉപയോഗിക്കുന്നതിനും കടത്തുന്നതിനും കഠിനമായ ശിക്ഷാ നടപടികളാണ് രാജ്യം വ്യവസ്ഥ ചെയ്യുന്നത്.  വിദേശത്ത് നിന്ന് സൗദിയിലേക്ക് മയക്കുമരുന്ന് കടത്തുന്നത് ഏറ്റവും ഗുരുതരമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. വധശിക്ഷ വരെ ലഭിക്കും. മയക്കുമരുന്ന് കച്ചവടം ചെയ്യുകയോ മറ്റുള്ളവർക്ക് വിതരണം ചെയ്യുകയോ ചെയ്യുന്നത് 15 വര്‍ഷം വരെയുള്ള ദീർഘകാല തടവുശിക്ഷയ്ക്ക് കാരണമാകും. ആവർത്തിച്ച് ഈ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് വധശിക്ഷ ലഭിക്കാം.  സ്വന്തം ആവശ്യത്തിനായി മയക്കുമരുന്ന് കൈവശം വെക്കുകയോ ഉപയോഗിക്കുകയോ ചെയ്താൽ 6 മാസം മുതൽ 2 വർഷം വരെ തടവും സാമ്പത്തിക പിഴയും ലഭിക്കാം. പ്രവാസികളാണെങ്കിൽ തടവുശിക്ഷയ്ക്ക് ശേഷം നാടുകടത്തുകയും സൗദിയിലേക്ക് വീണ്ടും വരുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. 

Keralite Executed in Saudi Arabia's Dammam Over 43 kg Drug Trafficking Case:

A 40-year-old Keralite, Aboobacker (Abootty) Vellili from Peringadi near Mahi in Kannur, was executed in Dammam, Saudi Arabia, following his conviction in a drug trafficking case. He was arrested in 2023 at the border crossing from Oman after authorities intercepted his car and seized 43 kilograms of illegal drugs. Although he maintained his innocence, claiming he was merely transporting a vehicle entrusted to him by someone else and was unaware of the hidden contraband, the court rejected his defense because the vehicle was registered under his name. Saudi Arabia's Interior Ministry confirmed the execution after the verdict was upheld by both the Appeal Court and the Supreme Court and finalized by a Royal Decree