People gather at the site in the aftermath of a reported attack in Kuhistik, Sirik, Iran, September 1, 2026. Iranian Red Crescent Society/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. NO RESALES. NO ARCHIVES. MANDATORY CREDIT. VERIFICATION: - Building that matched corroborating eyewitness video and the road layout and electric tower nearby matched the archive and satellite imagery of the area. - Iranian media said telecommunications infrastructure and residential area were damaged after an attack on September 1. - No old results were found posted online before September 1.

  • വീണ്ടും കലങ്ങിമറിഞ്ഞ് പശ്ചിമേഷ്യ. ആക്രമണം കടുപ്പിച്ച് അമേരിക്ക, ഇടംവലം നോക്കില്ലെന്ന് ഇറാന്‍

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം. ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡിന്റെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണമുണ്ടായത്. ഹോര്‍മുസിലെ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയാണിതെന്ന് യുഎസ് പറഞ്ഞു.  ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച്ച ഇരുപക്ഷവും തമ്മില്‍ വെടിവെയ്പ്പ് നടന്നതിന് പിന്നാലെയാണ് പുതിയ ആക്രമണങ്ങള്‍. യുഎസ് ആക്രമണത്തില്‍ വിവാഹവീട്ടിലുണ്ടായിരുന്ന രണ്ടുപേര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ പറഞ്ഞു.

Also Read: നേപ്പാള്‍ പ്രളയത്തിനു പിന്നാലെ ബിഹാറിലെ മത്സ്യങ്ങള്‍ക്ക് അപൂര്‍വ വലുപ്പം; കഴിക്കരുതെന്ന് സര്‍ക്കാര്‍

പശ്ചിമേഷ്യയില്‍ യുദ്ധം വീണ്ടും ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ച് ഇരുരാജ്യങ്ങളും സൈനിക ഏറ്റുമുട്ടൽ ശക്തമാക്കുകയാണ്. ഇന്നലെ ഇറാനിലെ വിവിധ കേന്ദ്രങ്ങൾക്ക് നേരെ യു.എസ്. സേന ശക്തമായ വ്യോമാക്രമണം നടത്തി.  ഇതിന് മറുപടിയായി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ തിരിച്ചടിച്ചു. ആറു മാസത്തിലേറെയായി തുടരുന്ന സംഘർഷത്തിൽ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വലിയ രീതിയിലുള്ള ആക്രമണം നടക്കുന്നത്.

പേർഷ്യൻ ഉൾക്കടലിലെയും ഹോർമുസ് കടലിടുക്കിലെയും കപ്പലുകൾക്കും യു.എസ്. സൈനികർക്കും നേരെ ഇറാൻ നടത്തുന്ന നീക്കങ്ങൾക്ക് മറുപടിയായാണ് ആക്രമണമെന്നായിരുന്നു യു.എസ്. സെൻട്രൽ കമാൻഡിന്റെ വാദം. ഇത്തവണ ഇറാന്റെ റഡാർ സംവിധാനങ്ങളും കപ്പൽ ഗതാഗതത്തെ തടസപ്പെടുത്തുന്ന സൈനിക കേന്ദ്രങ്ങളുമാണ് തകർത്തതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.  ഇറാന്റെ തെക്കൻ തീരദേശ മേഖലകളായ ബന്ദർ അബ്ബാസ്, ഖെഷ്ം ദ്വീപ്, സിരിക്, ജിറോഫ്റ്റ് സിവിൽ വിമാനത്താവളം എന്നിവയ്ക്ക് സമീപം സ്ഫോടനങ്ങളുണ്ടായതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

കുഹെസ്തക് എന്ന സ്ഥലത്തുള്ള ഒരു കല്യാണ വീടിന് നേരെയും ആക്രമണമുണ്ടായതായി ഇറാന്‍ വ്യക്തമാക്കുന്നു. കല്യാണവീട്ടിലുണ്ടായിരുന്ന രണ്ട് പേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. അതേസമയം ഇറാൻ തിരിച്ചടിച്ചാൽ അതിലും കഠിനമായ പ്രഹരം നേരിടേണ്ടി വരുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി.  എന്നാല്‍ അമേരിക്ക ശക്തവും വിനാശകരവുമായ തിരിച്ചടിയാണ് ഇനി പ്രതീക്ഷിക്കേണ്ടതെന്ന് ഐആര്‍ജിസിയും മറുപടി നല്‍കി. ഇതിനിടെ ജോര്‍ദാനിലെ യു.എസ്. സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. യുദ്ധം വീണ്ടും രൂക്ഷമായതോടെ ആഗോള എണ്ണവിപണി വീണ്ടും പ്രതിസന്ധിയിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. 

US Strikes Iranian IRGC Targets, Hit Wedding Leaves Civilians Dead as Middle East Conflict Escalates:

Tensions in the Middle East have escalated once again after the US launched fresh airstrikes targeting Islamic Revolutionary Guard Corps (IRGC) positions in southern Iran, breaking a month-long lull in hostilities. The US Central Command stated that the strikes were in response to Iranian threats against commercial shipping in the Strait of Hormuz and US troops. Iranian authorities reported that a residential house hosting a wedding in Kuhestak was hit during the strikes, leaving two people dead and over twenty injured. In response, Tehran vowed destructive retaliation and launched drone and missile attacks against US military installations in Jordan, sending global oil markets back into turmoil.