ഓണ്‍ലൈനിലൂടെ പാട്ടുപാടിയപ്പോള്‍ തലയില്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഗായികയെ 74 വട്ടം ചാട്ടയ്ക്കടിച്ച് ഇറാന്‍. 29കാരിയായ പരസ്തൂ അഹമദിക്കാണ് ലൈവ് പെര്‍ഫോമന്‍സിന് ശിക്ഷ ലഭിച്ചത്. ദശലക്ഷക്കണക്കിന് ആളുകളാണ് തല്‍സമയം പരസ്തൂവിന്‍റെ പാട്ടുകേട്ടത്. പരസ്തൂവിന്‍റെ പ്രൊഡക്ഷന്‍ ടീമിലെ എട്ടുപേര്‍ക്കും ശിക്ഷയുണ്ട്.
74 ചാട്ടവാറടിയേറ്റ പരസ്തൂവിന് രണ്ട് വര്‍ഷത്തേക്ക് ഇറാന്‍ വിട്ട് പുറത്ത് പോകാനാവില്ല. രണ്ട് വര്‍ഷത്തേക്ക് കലാപരിപാടികളില്‍ പങ്കെടുക്കാനും കഴിയില്ല. അശ്ലീലവും അധാര്‍മികവുമായ ചെയ്തിയാണ് പരസ്തൂവില്‍ നിന്നുണ്ടായതെന്ന് ആരോപിച്ചാണ് ഇറാന്‍ ഭരണകൂടത്തിന്‍റെ നടപടി.
ദേശഭക്തി ഗാനമായ ആസ് ഖൂനെ ജവാനെ വതാന്‍ ആണ് തലമുടി മറയ്ക്കാതെ പരസ്തൂ പാടിയത്. 2024 ഡിസംബറിലായിരുന്നു സംഭവം. പരസ്തൂവിന്‍റെ യൂട്യൂബ് ചാനലിലൂടെ ലൈവായിട്ട പരിപാടി വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെ പരസ്തൂവിനെയും കൂട്ടാളികളെയും പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു. പക്ഷേ നിയമനടപടികള്‍ തുടര്‍ന്നു.
അതേസമയം, പരസ്തൂവിനെതിരായ നടപടി മനുഷ്യാവകാശങ്ങള്‍ക്കെതിരാണെന്നും ഇറാനില്‍ ഒന്നും മാറിയിട്ടില്ലെന്നാണിത് തെളിയിക്കുന്നതെന്നും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന ആരോപിച്ചു. 'ഹിജാബിടാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടാലുള്ള പ്രത്യാഘാതം അറിയാത്ത ആളല്ല പരസ്തൂ, എന്നിട്ടും സ്വന്തം അവകാശത്തിനായും സ്ത്രീയെന്ന നിലയില്‍ പോരാടിയ,പാട്ടു തുടര്‍ന്ന വ്യക്തിയാണ് പരസ്തൂവെന്ന് നടി സിതാര മലേകി പറഞ്ഞു. പ്രതിരോധമാണ് പരസ്തൂ ഉയര്‍ത്തുന്നതെന്നും ഇറാനിലെ വനിതകള്‍ ഒരിക്കലും ഒരു നിമിഷത്തേക്ക് പോലും ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്ക് വഴങ്ങില്ലെന്നും പരസ്തൂവിനെയോര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
ENGLISH SUMMARY:
Iranian authorities have subjected twenty-nine-year-old singer Parastoo Ahmadi to seventy-four lashes for performing an online musical concert without wearing the mandatory Islamic hijab. The severe punitive action was triggered after the young vocalist live-streamed a performance of the patriotic anthem "As Khoone Javane Vatan" via her personal YouTube channel, an event that instantly went viral and attracted millions of global viewers. Alongside the physical lashing, the government has imposed a strict two-year international travel ban on Ahmadi and barred her from participating in any artistic or cultural activities for the same duration. The Islamic regime justified the harsh crackdown by accusing the singer of promoting vulgarity and committing deeply immoral acts through her public digital broadcast. Members of her production crew were not spared either, with eight individuals from her technical team receiving various sentences from the local judiciary following their initial detention. Global human rights organizations have strongly condemned the sentencing as a grave violation of basic human rights, while prominent activists like actress Sitara Maleki have openly hailed Ahmadi's act as a powerful symbol of defiance and female resistance against systemic oppression.