p-k-medini

വിപ്ലവ ഗായിക പി.കെ. മേദിനിക്ക് പി. കൃഷ്ണപിളളയുടെ ജന്മനാടായ വൈക്കത്ത് വീടൊരുക്കി പാര്‍ട്ടി സഖാക്കള്‍. ആലപ്പുഴ മണ്ണഞ്ചേരിയിലെ വാടക വീട്ടിലായിരുന്ന മേദിനിക്ക് സിപിഐയുടെ നേതൃത്വത്തിലാണ് തലയാഴം തോട്ടകത്താണ് വീട് നിര്‍മിച്ചത്.

റെ‍ഡ് സല്യൂട്ട് ഇനി വിപ്ലവ ഗായിക പി.കെ. മേദിനിയുടെ പ്രിയപ്പെട്ട പാട്ടു മാത്രമല്ല, വീടുമാണ്. റെഡ് സല്യൂട്ട് എന്ന പേരിട്ട വീട്ടിലാണ് 95 കാരിയായ പി.കെ. മേദിനി ഇനി താമസിക്കുക. ആലപ്പുഴ മണ്ണഞ്ചേരിയിലെ വാടക വീട്ടിലായിരുന്ന മേദിനി താമസിച്ചിരുന്നത്. ഇപ്പോള്‍ സിപിഐയുടെ നേതൃത്വത്തില്‍ തലയാഴം തോട്ടകത്താണ് വീടൊരുക്കിയത്. സിപിഐ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ജൂണിലാണ് മേദിനിയുടെ പേരില്‍ അഞ്ചര സെന്‍റ് സ്ഥലം വാങ്ങിയത്. തുടര്‍‌ന്ന് മണ്ഡ‍ലം കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ വീടു നിര്‍മിച്ചു. 

കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചയാളാണ് പി.കെ. മേദിനി. പാര്‍ട്ടിയുടെ ആദ്യകാല സമ്മേളനങ്ങളില്‍ ആളെക്കൂട്ടാന്‍ പതിനൊന്നാം വയസില്‍ പാടിത്തുടങ്ങിയതാണ്. റെഡ് സല്യൂട്ട് ഉള്‍പ്പെടെ നിരവധി വിപ്ലവ ഗാനങ്ങളുണ്ട്. വൈക്കത്തേക്ക് എത്തിയ പി.കെ. മേദിനി മികച്ച പിന്നണി ഗായികയ്ക്കുളള ദേശീയ പുരസ്കാരം ലഭിച്ച  വൈക്കം വിജയലക്ഷ്മിയെ ഉദയനാപുരത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം വിജയലക്ഷ്മിയെ ആദരിക്കുകയും ചെയ്തു.

ENGLISH SUMMARY:

Revolutionary singer PK Medini has been gifted a new home by her party comrades in Vaikom, the birthplace of P. Krishna Pillai. This heartwarming gesture by the CPI has provided a permanent residence, named 'Red Salute,' for the 95-year-old singer who was previously living in a rented house.