chabahar-port-2

ചാബഹാര്‍ തുറമുഖ വികസനത്തിനുള്ള ഉപരോധത്തില്‍ യു.എസ്. ഇന്ത്യക്ക് നല്‍കിയ ഇളവ് ഇന്ന് അവസാനിക്കും. സമയപരിധി നീട്ടില്ലെന്ന് യു.എസ്. വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ഓഹരികള്‍ തല്‍ക്കാലം ഇറാനിയന്‍ കമ്പനിക്ക് കൈമാറാനാണ് നീക്കം. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ പോര്‍ട്സ് ഗ്ലോബല്‍ ലിമിറ്റഡാണ് ചാബഹാര്‍ നിയന്ത്രിക്കുന്നത്.

ഭാവിയില്‍ യു.എസ്. ഉപരോധം നീക്കിയാല്‍ ഓഹരികള്‍ തിരിച്ചു നല്‍കണം എന്ന വ്യവസ്ഥകളോടെ ആയിരിക്കും ഐ.പി.ജി.എല്‍ ഓഹരികള്‍ ഇറാന്‍ കമ്പനിക്ക് നല്‍കുക. ചാബഹാര്‍ തുറമുഖത്തിനായി ശതകോടികള്‍ ഇന്ത്യ നിക്ഷേപിച്ചിട്ടുണ്ട്.

പാക്കിസ്ഥാനെ ആശ്രയിക്കാതെ അഫ്ഗാനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, കിര്‍ദഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍നിന്ന് വ്യാപാരം സാധ്യമാവും എന്നതാണ് തുറമുഖത്തിന്‍റെ നേട്ടം.

ENGLISH SUMMARY:

The United States has decided not to extend the sanctions waiver granted to India for the development of Iran’s Chabahar Port, raising concerns over the future of the strategic project. The waiver expiration could lead to a temporary transfer of shares held by India Ports Global Limited to an Iranian company under specific conditions. India has invested heavily in the port, which plays a crucial role in enhancing trade connectivity with Afghanistan and Central Asian nations while bypassing Pakistan. The development is significant in the context of regional geopolitics and economic partnerships. The decision may impact India's strategic and commercial interests in the region. Future developments will depend on whether US sanctions are lifted.