A mourner holds a poster depicting Ayatollah Mojtaba Khamenei, right, the successor to his late father Ayatollah Ali Khamenei, left, as supreme leader, during the funeral procession for senior Iranian military officials and civilians killed during the U.S.-Israel campaign in Tehran, Iran, March 11, 2026. (AP Photo/Vahid Salemi, File)

ഇറാനെതിരെ യുഎസ് ഇസ്രയേല്‍ സംയുക്ത ആക്രമണം തുടരുന്നതിനിടെ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ സന്ദേശം പുറത്ത്. പേര്‍ഷ്യന്‍ പുതുവര്‍ഷമായ നൗറൂസിനോടനുബന്ധിച്ച് ജനങ്ങള്‍ക്ക് നല്‍കിയ സന്ദേശം സ്റ്റേറ്റ് ടിവിയിലൂടെ പുറത്തുവന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാതെ നിന്ന ഇറാന്റെ ഐക്യത്തെക്കുറിച്ചും നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചുമാണ് ഖമനയിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. 

മതപരവും ബൗദ്ധികവും സാംസ്കാരികവും രാഷ്ട്രീയപരവുമായ എല്ലാ വ്യത്യാസങ്ങള്‍ക്കും ഉപരിയായി ശത്രുവിനെ പരാജയപ്പെടുത്താന്‍ ഇറാന്റെ ഉറച്ച നിലപാടിലൂടെ സാധിച്ചുവെന്നും മുജ്തബ പറയുന്നു. ഒന്നോരണ്ടോ ദിവസത്തെ ആക്രമണംകൊണ്ട് ഇറാനെ ഇല്ലാതാക്കാമെന്ന് കൊതിച്ച ശത്രുക്കള്‍ക്ക് അടിപതറിയിരിക്കുന്നു, അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും മുജ്തബ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഇറാന് ശത്രുക്കളുടെ നിലപാടുകളില്‍ വിള്ളലുണ്ടാക്കാന്‍ സാധിച്ചെന്നും പരമോന്നത നേതാവ് അവകാശപ്പെടുന്നു. 

ഏത് ആക്രമണത്തേയും പ്രതിസന്ധിയേയും തരണം ചെയ്യാന്‍ പാകത്തിലുള്ള ഭരണഘടനയാണ് ഇറാന്റേതെന്നും പ്രധാന നേതൃത്വത്തെ മൊത്തം ഇല്ലാതാക്കിയാലും മുന്നോട്ട് പോകാന്‍ സാധിക്കുന്ന വ്യവസ്ഥിതിയാണ് രാജ്യത്തുള്ളതെന്നും അതിനായി ഒരു ‘സര്‍വൈവല്‍ പ്രോട്ടോക്കോള്‍’ ഇറാന്റെ പക്കലുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഈ ആത്മവിശ്വാസത്തിലാണ് മുജ്തബ ഉള്‍പ്പെടെ സംസാരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. 

അതേസമയം തന്നെ തുര്‍ക്കിയിലേയും ഒമാനിലേയും ആക്രമണം ഇറാനോ പ്രോക്സി സംഘടനകളോ നടത്തിയതല്ലെന്നും മുജ്തബ വ്യക്തമാക്കുന്നു. ഇത് സൗഹൃദം നിലനില്‍ക്കുന്ന അയല്‍രാജ്യങ്ങള്‍ക്കിടെയില്‍ വിള്ളലുണ്ടാക്കാന്‍ അമേരിക്കയും ഇസ്രയേലും നടത്തുന്ന ‘ഫോള്‍സ് ഫ്ലാഗ്’ നീക്കങ്ങളാണെന്നും ഇറാനു നേരെ മാത്രമല്ല മറ്റ് രാജ്യങ്ങള്‍ക്കുമേലും അവരിത് പ്രയോഗിക്കുമെന്നും മുജ്തബ പറയുന്നു. ഇറാനിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ നാറ്റോ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി തുർക്കി പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഒമാനിലെ സോഹാർ പ്രവിശ്യയിൽ ഡ്രോണുകൾ പതിച്ച് രണ്ട് പേർ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

അതേസമയം തന്നെ സഹോദരരാജ്യങ്ങള്‍ എന്ന് വിശേഷിപ്പിച്ച പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ സംഘര്‍ഷം അവസാനിപ്പിക്കാനും മികച്ച ബന്ധം കാത്തുസൂക്ഷിക്കാനും ഇറാന്‍ ആവശ്യപ്പെട്ടു. ഇതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ താന്‍ തയാറാണെന്നും മുജ്തബ പറയുന്നു. 

Khamenei's Message: Iran's Unwavering Stance Amidst Conflict:

Supreme Leader Khamenei's message highlights Iran's unity and resilience amidst US-Israel attacks, emphasizing their strategic strength and ability to overcome crises. He dismisses enemy calculations and outlines Iran's 'survival protocol' for continued progress.