ഹോര്‍‌മുസിലെ ചരക്കുകപ്പല്‍ ആക്രമണത്തിന് പിന്നാലെ ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ ആക്രമണം. ഇറാന്റെ നടപടിയെ വിഡ്ഢിത്തമെന്ന് ഡോണള്‍ഡ് ട്രംപ് വിമര്‍ശിച്ചതിന് പിന്നാലെയാണ് ആക്രമണം. മിസൈല്‍– ഡ്രോണ്‍ സംഭരണകേന്ദ്രവും തീരദേശ റഡാര്‍ കേന്ദ്രങ്ങളും തകര്‍ത്തെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രതികരിച്ചു. 

ഹോര്‍മുസിലെ കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനാണ് നടപടിയെന്നാണ് യു.എസ് വിശദീകരണം. കഴിഞ്ഞ ചൊവ്വാഴ്ച ഹോര്‍മുസില്‍വച്ച് ചരക്കുകപ്പലിനുനേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമെന്ന് ഇറാന്‍ പ്രതികരിച്ചു

അതേസമയം അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഇസ്രയേലും ലബനനും തമ്മില്‍ ചരിത്രപരമായ ഫ്രെയിംവര്‍ക്ക് കരാറില്‍ ഒപ്പുവച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ വാഷിങ്ടണില്‍ നടന്ന അഞ്ചാംഘട്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കരാര്‍ യാഥാര്‍ഥ്യമായത്.  ഇസ്രയേല്‍ കൈവശം വച്ചിരിക്കുന്ന ലബനനിലെ ചില പ്രദേശങ്ങള്‍ ലബനീസ് സൈന്യത്തിന് കൈമാറുന്നതാണ് കരാറിന്റെ ഉള്ളടക്കം. 

യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റില്‍ നടന്ന ചടങ്ങില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഇരുരാജ്യങ്ങളിലെയും അംബാസഡര്‍മാര്‍ എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്. 

US Strikes Iran After Hormuz Attack:

US strikes Iran following a cargo ship attack in the Strait of Hormuz, a move criticized by Donald Trump as foolish. The US Central Command confirmed the destruction of missile and drone storage facilities and coastal radar stations, stating the actions are to ensure security in the Strait of Hormuz.