US President Donald Trump walks to board Marine One at the White House in Washington, DC, on January 20, 2026. Trump is heading to the Swiss ski resort of Davos to attend the World Economic Forum (WEF). (Photo by SAUL LOEB / AFP)

ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നുവെന്നും അത് തടയുന്നതിനായാണ് ആക്രമിച്ചതെന്നുമുള്ള യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വാദങ്ങള്‍ സമ്പൂര്‍ണമായി തള്ളി യുഎസ് ഇന്‍റലിജന്‍സ് വിഭാഗം. നാഷനല്‍ ഇന്‍റലിജന്‍സ് വിഭാഗം മേധാവിയും ഡോണള്‍ഡ് ട്രംപിന്‍റെ കടുത്ത അനുകൂലിയുമായ തുള്‍സി ഗബ്ബാര്‍ദിന്‍റേതാണ് വെളിപ്പെടുത്തല്‍. ട്രംപിന്‍റെ വാക്കുകള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തലെന്ന് വ്യക്തമാക്കുന്നതാണ് തുള്‍സിയുടെ വെളിപ്പെടുത്തല്‍. യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോഴും ഇറാന്‍റെ നേതൃത്വത്തിന് ഒരു കുലുക്കവും ഉണ്ടായിട്ടില്ലെന്നും അവര്‍ സെനറ്റിലേക്കായി തയാറാക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അങ്ങനെയെങ്കില്‍ ട്രംപ് എന്തിനാണ് യുദ്ധത്തിനിറങ്ങിപ്പുറപ്പെട്ടതെന്ന ചോദ്യമാണ് അമേരിക്കയില്‍ ഉള്‍പ്പടെ ഉയരുന്നത്. Also Read: റാസ് ലഫാന്‍ 'കത്തിച്ച്' ഇറാന്റെ മിസൈല്‍; നടുങ്ങി ഗള്‍ഫ്

'ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമറിന്‍റെ ഫലമായി ഇറാന്‍റെ ആണവ സമ്പുഷ്ടീകരണ പദ്ധതി ഉന്‍മൂലനാശത്തോട് അടുത്തിരുന്നു. ജൂണിലെ ആ ആഘാതത്തിന് ശേഷം ഇറാനാവട്ടെ അവരുടെ സമ്പുഷ്ടീകരണ പദ്ധതി പുനഃസ്ഥാപിക്കാന്‍ ഒരു നടപടികളും എടുത്തതുമില്ല' എന്നാണ് തുള്‍സി വ്യക്തമാക്കുന്നത്. യുഎസ് കോണ്‍ഗ്രസിന് മുന്‍പാകെ അവതരിപ്പിക്കുന്ന പ്രസ്താവന പക്ഷേ ക്യാമറകള്‍ക്ക് മുന്നില്‍ തുള്‍സി ആവര്‍ത്തിക്കാന്‍ തയാറായില്ല. Read More: ഇസ്രയേല്‍ ഇനി ആക്രമിക്കില്ല, ‘സൗത്ത് പാര്‍സ്’യുഎസിനോട് ആലോചിക്കാതെ; ഡോണള്‍ഡ് ട്രംപ്

'ഇറാന്‍ വന്‍ ഭീഷണി ഉയര്‍ത്തുന്നുവെന്നും ഉടന്‍ ആക്രമിക്കുമെന്നുമുള്ള സാഹചര്യത്തില്‍ അത് തടയുന്നതിനായാണ് ഇറാനെ അമേരിക്ക ആക്രമിച്ചതെന്നാണ് ട്രംപ് ആവര്‍ത്തിച്ചിരുന്നത്. 2025 ജൂണിലെ ആക്രമണത്തിന് പിന്നാലെ 'ഇറാന്‍റെ ആണവകേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ത്തുവെന്നാ'യിരുന്നു ട്രംപിന്‍റെ അവകാശവാദം. എന്നാലും ആണവായുധം വികസിപ്പിക്കുന്നതില്‍ നിന്ന് ആഴ്ചകള്‍ മാത്രം അകലെയാണ് ഇറാനെന്നും ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍ ആണവായുധം പ്രയോഗിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നുവെന്ന ട്രംപിന്‍റെ വാദത്തെ ആരും പിന്തുണച്ചിരുന്നില്ല. ആണവകരാറില്‍ എത്തിച്ചേരുന്നത് ഗുണം ചെയ്യുമെന്നും ട്രംപിനെ യുഎന്‍ ഉള്‍പ്പടെ അറിയിക്കുകയും ചെയ്തു. 'ഇറാന് ആണവായുധം നിര്‍മിക്കാന്‍ ഒരു ഉദ്ദേശവുമില്ലെന്നാണ് അവര്‍ പറയുന്നതില്‍ നിന്ന് വ്യക്തമാകുന്നത്. അത് അവിശ്വസിക്കേണ്ടതില്ല' എന്നായിരുന്നു സിഐഎ ഡയറക്ടറായ ജോണ്‍ റാറ്റ്ക്ലിഫ് സെനറ്റര്‍മാരെ അറിയിച്ചതും. 

ഇറാനെതിരെയുള്ള യുദ്ധത്തെ തുള്‍സി തുറന്നെതിര്‍ക്കുകയും ചെയ്തു. സെനറ്ററായ ജോസഫ് കെന്‍റാവട്ടെ നാഷനല്‍ കൗണ്ടര്‍ ടെററിസം സെന്‍റര്‍ തലവന്‍ സ്ഥാനവും ഒഴിഞ്ഞു. ഇറാനെതിരെ യുദ്ധം ചെയ്യേണ്ട സാഹചര്യമില്ലായിരുന്നുവെന്നും ഇസ്രയേലിനും ഇസ്രയേല്‍ മാധ്യമങ്ങള്‍ക്കും വശംവദനായാണ് ട്രംപ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതെന്നുമായിരുന്നു കെന്‍റ് തുറന്നടിച്ചത്. 

ENGLISH SUMMARY:

National Intelligence Director Tulsi Gabbard has contradicted President Donald Trump's claims regarding Iran's nuclear program. In a statement to the Senate, she revealed that Iran had not taken steps to revive its enrichment program since June 2025. CIA Director John Ratcliffe also supported the finding that Iran had no immediate intention to build nuclear weapons. This major intelligence leak raises questions about the legitimacy of 'Operation Midnight Hammer' and Trump's military actions in the Middle East.