Russian President Vladimir Putin listens to Head of the Udmurt Republic Alexander Brechalov during their meeting at the Kremlin in Moscow, Monday, March 16, 2026. (Gavriil Grigorov/Sputnik, Kremlin Pool Photo via AP)

Russian President Vladimir Putin listens to Head of the Udmurt Republic Alexander Brechalov during their meeting at the Kremlin in Moscow, Monday, March 16, 2026. (Gavriil Grigorov/Sputnik, Kremlin Pool Photo via AP)

 ആയത്തുള്ള അലി ഖമനയിയുടെ മകനും പുതിയ ഇറാന്‍ പരമോന്നത നേതാവുമായ മുജ്തബ ഖമനയി റഷ്യയിലെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് മുജ്തബയെ റഷ്യന്‍ പട്ടാളം മോസ്കോയിലെത്തിച്ചതെന്നാണ് കുവൈത്ത് പത്രമായ അല്‍–ജാരിദ റിപ്പോര്‍ട്ട് ചെയ്യുന്നത്.  56കാരനായ മുജ്തബ കോമയിലാണെന്നും എന്നാല്‍ കൊല്ലപ്പെട്ടെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ പ്രസ്താവനകളിറക്കുന്നതിനിടെയാണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്.

പുട്ടിന്റെ നിര്‍ദേശപ്രകാരം റഷ്യന്‍ സൈന്യത്തിന്റെ പ്രത്യേക വിമാനം ടെഹ്റാനിലെത്തിയാണ് മുജ്തബയെ റഷ്യയിലേക്ക് രഹസ്യമായി കൊണ്ടുപോയതെന്നും റിപ്പോ‍ര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല പുട്ടിന്റെ പാലസില്‍ തന്നെയാണ് മുജ്തബ ഖമനയിക്ക് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സ നടത്തുന്നതെന്നും അല്‍–ജാരിദ റിപ്പോര്‍ട്ട് ചെയ്യുന്നു. 

mojtaba-putin-1-

Women hold posters of the Iranian Supreme Leader Ayatollah Mojtaba Khamenei during a campaign in support of the government at the Enqelab-e-Eslami, or Islamic Revolution, square in downtown Tehran, Iran, Saturday, March 14, 2026. (AP Photo/Vahid Salemi)

മുജ്തബയുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിച്ച സൂചനയാണിതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുട്ടിന്റെ രഹസ്യരോഗിയായി മോസ്കോയിലെത്തിയ മുജ്തബയ്ക്ക് കാലിലുള്‍പ്പടെ ശസത്രക്രിയ നടത്തിയിട്ടുണ്ട്. ഒരു കാല്‍ മുറിച്ചുമാറ്റേണ്ടിവന്നതായും സൂചനയുണ്ട്. ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ചേര്‍ന്നു നടത്തിയ ആക്രമണത്തിലാണ് മുജ്തബ ഖമനയിക്ക് ഗുരുതരമായി പരുക്കേറ്റത്. കരളിനും മറ്റ് സുപ്രധാന ആന്തരിക അവയവങ്ങള്‍ക്കും മുറിവേറ്റതായും പറയപ്പെടുന്നു. 

നിലവില്‍ പുട്ടിന്‍ നല്‍കുന്ന സംരക്ഷണയില്‍ ഇറാന്റെ പുതിയ നേതൃത്വം ആരോഗ്യം വീണ്ടെടുക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ഈ വാര്‍ത്തകളിലൊന്നും മറ്റ് സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. മാര്‍ച്ച് 8നാണ് മുജ്തബ ഖമനയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. 

ഇറാന്റെ ഇളയ നേതാവ് ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു ഉയര്‍ന്നുവന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാെല ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍ മുജ്തബ പൂര്‍ണ ആരോഗ്യവാനെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി പ്രതികരിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഇതിനിടെ പുറത്തുവരുന്നുണ്ട്. 

എന്നാല്‍ നെതന്യാഹു ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്താനായി ഓഫീസ് പുറത്തുവിട്ട രണ്ട് വിഡിയോകളും എഐ നിര്‍മിതമാണെന്നാണ് സോഷ്യല്‍മീഡിയ കണ്ടെത്തുന്നത്. ആദ്യ വിഡിയോയില്‍ നെതന്യാഹുവിന് ആറ് വിരലുകളുണ്ടെന്നും രണ്ടാമത്തെ വിഡിയോയില്‍ മുഖത്തിന്റെ ആകൃതിയില്‍ നിന്നുള്‍പ്പെടെ കാര്യങ്ങള്‍ ബോധ്യമാകുമെന്നുമാണ് സോഷ്യല്‍മീഡിയ പറയുന്നത്. 

Mujtaba Khamenei Reportedly in Russia for Treatment:

Mujtaba Khamenei Russia reports suggest the new Supreme Leader of Iran has been taken to Moscow for treatment. These reports, originating from Al-Jarida and other sources, claim President Putin's special interest led to his transfer and subsequent surgery in Russia, amidst speculation about his health and even death.