A damaged car near a damaged building in the aftermath of an Israeli strike on a healthcare center, where, according to a Lebanese state news agency report citing the country's Health Ministry, multiple members of medical personnel were killed, following an escalation between Hezbollah and Israel amid the U.S.-Israeli conflict with Iran, in Borj Qalaouiya, southern Lebanon, March 15, 2026. REUTERS/Mohammad Yassine

ഇറാനിലെ യുദ്ധബാധിതരായ ജനതയെ സഹായിക്കാന്‍ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചതില്‍ നന്ദി പറഞ്ഞ് എംബസി. എന്നാല്‍ എംബസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി പണമയയ്ക്കാന്‍ സാങ്കേതിക തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ തല്‍ക്കാലം ഗൂഗിള്‍ പേ പോലുള്ള ഒപ്ഷന്‍സ് ഒഴിവാക്കാനാണ് എംബസിയുടെ നിര്‍ദേശം. 

ഓണ്‍ലൈനായി പണമയയ്ക്കുന്നതിനു പകരം എംബസിയില്‍ നേരിട്ടെത്തി പണം നല്‍കാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. പണം നല്‍കാനുള്ള എസ്.ബി.ഐ അക്കൗണ്ട് വിവരങ്ങൾ എംബസി നേരത്തെത്തന്നെ പങ്കുവെച്ചിരുന്നു. ഓൺലൈൻ വഴി പണമയച്ചവർ സ്ക്രീൻഷോട്ട് എംബസിയുടെ ഔദ്യോഗിക വാട്സാപ്പ് നമ്പറിലേക്ക് അയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. (+91 98998 12318) എന്ന നമ്പറിലേക്കാണ് സ്ക്രീന്‍ഷോട്ട് അയയ്ക്കേണ്ടത്. 

ഇറാന്‍ ഇസ്രയേല്‍ യുഎസ് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇറാനുമായി ബന്ധപ്പെട്ട സാധാരണ ബാങ്കിങ് ഇടപാടുകൾക്ക് സാങ്കേതിക തടസം നേരിടുന്നത്. സാങ്കേതിക പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥരെന്നും എംബസി അറിയിക്കുന്നു.  

വേദനയില്‍ നീറുന്ന ഇറാനിയന്‍ പൗരന്‍മാരെ സഹായിക്കാന്‍ താല്‍പര്യമുണ്ടെന്ന് നിരവധി അഭ്യര്‍ത്ഥനകള്‍ ഇന്ത്യക്കാരില്‍ നിന്നും ലഭിച്ചെന്നും എംബസി വ്യക്തമാക്കുന്നു. ഇറാന്‍ ജനതയെ സഹായിക്കാന്‍ മനസ് കാണിച്ച ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇറാന്‍ എംബസി എക്സിലൂടെ നന്ദി അറിയിക്കുകയും ചെയ്തു. 

iran-india
India Offers Aid to War-Hit Iran, Embassy Faces Donation Challenges:

India has expressed readiness to help war-affected people in Iran, and the embassy has thanked them for their support. However, technical difficulties are preventing online donations to the embassy's bank account, leading to temporary suspension of options like Google Pay.