An Emirates Airbus A380 aircraft prepares for landing as a smoke plume rises from an ongoing fire near Dubai International Airport in Dubai on March 16, 2026. Flights were gradually resuming at Dubai airport on March 16, previously the world's busiest for international flights, the airport operator said, after a "drone-related incident" sparked a fuel tank fire nearby, as Iran kept up its Gulf attacks.

An Emirates Airbus A380 aircraft prepares for landing as a smoke plume rises from an ongoing fire near Dubai International Airport in Dubai on March 16, 2026. Flights were gradually resuming at Dubai airport on March 16, previously the world's busiest for international flights, the airport operator said, after a "drone-related incident" sparked a fuel tank fire nearby, as Iran kept up its Gulf attacks.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ലക്ഷ്യം കാണാതെ അവസാനിപ്പിക്കരുതെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ യു.എസിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്‍റെ ആക്രമണശേഷിയും ആയുധനിര്‍മാണ ശേഷിയും നിലനിര്‍ത്തുന്നത് കൂടുതല്‍ ആക്രമണം ഉണ്ടാകുമ്പോള്‍ തങ്ങളെ ലക്ഷ്യമിട്ടേക്കാം എന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ ഭയം. യു.എസ്– ഇസ്രയേല്‍ സംയുക്ത സേനയുടെ ആക്രമണത്തിന് ശേഷം ഗള്‍ഫ് രാജ്യങ്ങളിലെ തുറമുഖങ്ങളും എയര്‍പോര്‍ട്ടും എണ്ണ കേന്ദ്രങ്ങളും വ്യാപാര കേന്ദ്രങ്ങളും ഇറാന്‍ ആക്രമിക്കുന്നതും ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസപ്പെടുത്തുന്നതുമാണ് മാറി ചിന്തിക്കാന്‍ കാരണം എന്നാണ് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇറാന്‍റെ ആക്രമണശേഷിയും ആയുധനിര്‍മാണ ശേഷിയും നിലനിര്‍ത്തുന്നത് മേഖലയില്‍ ഇനിയും സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ തങ്ങളുടെ എണ്ണ കേന്ദ്രങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്ന ഭയം ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ട്. അതിനാല്‍ ഇറാന്‍റെ സൈനിക ശേഷിയെ പൂര്‍ണമായും ഇല്ലാതാക്കണമെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട്. എല്ലാ ഗള്‍ഫ് രാജ്യങ്ങളുമായും ഇറാന്‍ പരിധി ലംഘിച്ചു എന്നാണ് മേഖലയിലുള്ള രാജ്യങ്ങളുടെ വികാരമെന്ന് സൗദി ആസ്ഥാനമായുള്ള ഗൾഫ് ഗവേഷണ കേന്ദ്രത്തിന്റെ ചെയർമാൻ അബ്ദുൽ അസീസ് സാഗർ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 

അതേസമയം, യു.എസ്– ഇസ്രയേല്‍ സേന നടത്തുന്ന ആക്രമണങ്ങളില്‍ പങ്കാളികളാകാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇറാനെതിരായ ആക്രമണത്തിന് രാജ്യാന്തര തലത്തിലും യു.എസിലും സ്വീകാര്യത ലഭിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ പ്രാദേശിക പിന്തുണ വേണം എന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നേരിട്ട് ഇടപെടാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. 

ആദ്യം ആക്രമണങ്ങളെ പ്രതിരോധിക്കുകയും യുദ്ധത്തിന് എതിരുമായിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരായ ആക്രമണം തുടരുമ്പോള്‍ ഇറാന്‍ ശത്രുപക്ഷതാകുമെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട്. ഇറാന്റെ സൈനിക ശേഷിയെ യുഎസ് താഴ്ത്തണമെന്ന മനോഭാവമാണ് നേതാക്കൾക്കിടയിൽ നിലനിൽക്കുന്നതെന്ന് ഗൾഫ് വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അല്ലെങ്കില്‍ നിരന്തരമായ ഭീഷണിയിൽ ജീവിക്കുകയാണ് ബദല്‍ മാര്‍ഗമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍റെ ആക്രമണങ്ങളിലുണ്ടായ ഭൗതിക നഷ്ടങ്ങള്‍ക്കപ്പുറമാണ് ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തികമായ നഷ്ടം. സുരക്ഷിതവും സുസ്ഥിരവുമായ ഇടം എന്ന പ്രതിഛായയ്ക്ക് മങ്ങലേല്‍ക്കുന്നത് എണ്ണയില്‍ ആശ്രയത്വം കുറച്ച് വ്യാപാരത്തിലും ടൂറിസത്തിലും കേന്ദ്രീകരിക്കാനുള്ള ഗള്‍ഫിന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്. 

ENGLISH SUMMARY:

Middle East conflict is ongoing with Gulf countries urging the US to decisively end it, fearing Iran's continued military and weapons development could target them further. This shift in stance comes after Iran attacked Gulf ports, airports, oil facilities, and trade centers, and disrupted shipping through the Strait of Hormuz, according to Reuters citing diplomatic sources.