ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ സംഘർഷത്തിനിടയിൽ ഹോർമുസ് കടലിടുക്കിന് സമീപം ഗൾഫിലൂടെ ടാങ്കറുകൾ സഞ്ചരിക്കുന്നു, മാർച്ച് 11, 2026. റോയിട്ടേഴ്സ്/സ്ട്രിംഗർ/ഫയൽ ഫോട്ടോ.
ഹോർമുസ് കടലിടുക്കിലെ ഇറാൻ ഉപരോധത്തിൽ ഇന്ത്യയ്ക്ക് വീണ്ടും ഇളവ് ലഭിച്ചതോടെ പാചകവാതകവുമായി ഇന്ത്യൻ കപ്പലുകൾ ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചു. ഇന്ത്യൻ നാവികസേനയുടെ കർശന നിരീക്ഷണത്തിൽ 'ശിവാലിക്', 'നന്ദാദേവി' എന്നീ കപ്പലുകളാണ് ഹോർമുസ് കടലിടുക്ക് കടക്കുന്നത്. ഇതിൽ 'ശിവാലിക്കിൽ' മാത്രം 40,000 ടൺ എൽ.പി.ജിയാണുള്ളത്. ഇത് എത്തുന്നതോടെ സംസ്ഥാനത്ത് തുടരുന്ന പാചകവാതക ക്ഷാമത്തിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്രസർക്കാർ ഇറാൻ അധികൃതരുമായി നടത്തിയ നിരന്തര ആശയവിനിമയമാണ് ഉപരോധത്തിനിടയിലും ഇന്ത്യൻ കപ്പലുകൾക്ക് വഴി തുറന്നത്. ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾക്ക് പ്രത്യേക ഇളവ് നൽകുമെന്ന് ഇന്ത്യയിലെ ഇറാൻ സ്ഥാനപതി മുഹമ്മദ് ഫത്താലി നേരത്തെ വ്യക്തമാക്കിയിരുന്നു. കപ്പലുകളുടെ യാത്രയിൽ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലുകൾ നിശ്ചിത ദൂരത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്.