Iranian missiles fly towards Israel, amid the U.S.-Israeli conflict with Iran, as seen from Hebron, in the Israeli-occupied West Bank, March 13, 2026. REUTERS/Mussa Qawasma
ഇസ്രയേല്‍ ആക്രമണത്തിന് കനത്ത തിരിച്ചടിയുമായി ഇറാൻ മിസൈല്‍ ആക്രമണം. മധ്യ ഇസ്രയേലിലും ടെൽ അവീവിലും സൈറണുകൾ മുഴങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തു. മധ്യ ഇസ്രയേലിലെ മേഖലയിലാണ് മിസൈൽ പതിച്ചതെന്ന് ഇസ്രായേലിന്റെ ഹോം ഫ്രണ്ട് കമാൻഡ് അറിയിച്ചു. ഇറാന്റെ ആക്രമണം തടയാൻ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഇറാന്റെ മിസൈൽ ഭീഷണിയെത്തുടർന്ന്, ആരാധകരുടെ സുരക്ഷയ്ക്കായി ജറുസലേമിലെ പുണ്യസ്ഥലങ്ങളിലെ പ്രാർത്ഥനകൾ താൽക്കാലികമായി നിർത്തിവച്ചതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു. Also Read: ഇറാന്റെ ആണവതലച്ചോറുകള്‍ തകര്‍ത്തു, ശാസ്ത്രജ്ഞരെ വധിച്ചെന്ന് നെതന്യാഹു; ടെഹ്റാനില്‍ ആക്രമണ പരമ്പര .
ജൂത, മുസ്ലീം, ക്രിസ്ത്യൻ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ചില ആരാധനാലയങ്ങൾ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിനിടെ ഇറാഖിൽ ഒരു യുഎസ് സൈനിക വിമാനം തകർന്നുവീണതായി അമേരിക്കൻ സൈന്യം സ്ഥിരീകരിച്ചു. ഇന്ധനം നിറയ്ക്കുന്ന ഒരു സൈനികവിമാനമാണ് തകര്‍ന്നതെന്നും സംഭവത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി ഒരു പ്രസ്താവനയിൽ പറയുന്നു.
ഇറാന് തലസ്ഥാനമായ ടെഹ്‌റാന് നേര്‍ക്ക് വീണ്ടും ആക്രമണം. വ്യാപകമായ ആക്രമണ പരമ്പര ആരംഭിച്ചെന്ന് ഇസ്രയേല്‍ സൈന്യം സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ടെഹ്റാനിലെ അടിസ്ഥാന സൗകര്യങ്ങളെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും സൈന്യം അറിയിച്ചു. ടെഹ്‌റാനിലെ ഒരു മാര്‍ക്കറ്റിനു സമീപം സ്‌ഫോടനങ്ങൾ ഉണ്ടായി. അഹ്‌വാസ് നഗരത്തിലും ബോംബ് സ്ഫോടനങ്ങള്‍ നടന്നു. ടെഹ്‌റാന്റെ തെക്ക് ഭാഗത്തും കാഷാൻ നഗരത്തിലും മിസൈലുകൾ പതിച്ചു. ചില സുരക്ഷാ ചെക്ക്‌പോസ്റ്റുകളും ആക്രമിക്കപ്പെട്ടു.