Residents watch and take pictures as flames and smoke rise from an oil storage facility struck as attacks hit the city during the U.S.Israeli military campaign in Tehran, Iran, Saturday, March 7, 2026. (Alireza Sotakbar/ISNA via AP)
ഇറാനിലെ ആണവ തലച്ചോറുകളെ വ്യോമാക്രമണത്തില്‍ തകര്‍ത്തെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞരെ വധിച്ചതായാണ് നെതന്യാഹുവിന്റെ അവകാശവാദം. ഇന്നലെ രാത്രി നടന്ന വാർത്താ സമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചത്.
ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമനയിയെ റെവല്യൂഷണറി ഗാർഡിന്റെ കളിപ്പാവയെന്നും നെതന്യാഹു വിശേഷിപ്പിക്കുന്നു. ഇറാനിലെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിന് തൊട്ടടുത്തെത്തിയെന്നും ഇസ്രയേല്‍ എന്നും ഇറാനൊപ്പമാണെന്നും നെതന്യാഹു പറയുന്നു. ഇറാനില്‍ അന്തിമമാറ്റം കൊണ്ടുവരേണ്ടത് ജനതയാണെന്നും അതിന് പരിശ്രമിക്കണമെന്നും നെതന്യാഹു ആഹ്വാനം ചെയ്യുന്നു.
അതേസമയം ഇന്നലെയും ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന് നേര്‍ക്ക് വീണ്ടും ആക്രമണമുണ്ടായി. വ്യാപകമായ ആക്രമണ പരമ്പര ആരംഭിച്ചെന്ന് ഇസ്രയേല്‍ സൈന്യം സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ടെഹ്റാനിലെ അടിസ്ഥാന സൗകര്യങ്ങളെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും സൈന്യം അറിയിച്ചു. ടെഹ്‌റാനിലെ ഒരു മാര്‍ക്കറ്റിനു സമീപം സ്‌ഫോടനങ്ങൾ ഉണ്ടായി.
Electricians work at a house that was damaged by a rocket reportedly fired by Tehran-backed militant group Hezbollah in Haniel, near Kfar Yona in central Israel, on March 12, 2026. Fighting flared last week between Israel and Lebanese militant group Hezbollah as part of a wider regional war, prompting the Israeli military to warn people across swathes of southern Lebanon to flee. (Photo by JOHN WESSELS / AFP) /
അഹ്‌വാസ് നഗരത്തിലും ബോംബ് സ്ഫോടനങ്ങള്‍ നടന്നു. ടെഹ്‌റാന്റെ തെക്ക് ഭാഗത്തും കാഷാൻ നഗരത്തിലും മിസൈലുകൾ പതിച്ചു. ചില സുരക്ഷാ ചെക്ക്‌പോസ്റ്റുകളും ആക്രമിക്കപ്പെട്ടു. ഗാസയിലും ലെബനനിലും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഗാസയില്‍ മരണസംഖ്യ 80 കവിഞ്ഞു.
തെക്കൻ ലെബനനിലെ ഖൗസ, ഖൗനൈൻ, ഹാരിസ്, ഹദത എന്നിവിടങ്ങളിലും ഇസ്രയേൽ ആക്രമണം നടത്തി. സിഡോൺ ജില്ലയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് കുട്ടികളടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അതിനിടെ ഹിസ്ബുള്ള അപ്പർ ഗലീലിയിലേക്ക് റോക്കറ്റ് ആക്രമണം നടത്തി.