FILE PHOTO: Iranian President Masoud Pezeshkian attends the 47th anniversary of the Islamic Revolution in Tehran, Iran, February 11, 2026. Iran's Presidential website/WANA (West Asia News Agency)/Handout via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY./File Photo

FILE PHOTO: Iranian President Masoud Pezeshkian attends the 47th anniversary of the Islamic Revolution in Tehran, Iran, February 11, 2026. Iran's Presidential website/WANA (West Asia News Agency)/Handout via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY./File Photo

മധ്യപൂര്‍വദേശത്തെയും ലോകത്തെയും ആശങ്കയിലാഴ്ത്തിയ ഇറാന്‍–യുഎസ്– ഇസ്രയേല്‍ യുദ്ധം അവസാനിക്കുന്നുവെന്നതിന്‍റെ സൂചനകള്‍ പുറത്ത്. ഒമാന്‍ ഭരണകൂടത്തിന്‍റെ നിര്‍ണായക ഇടപെടലിന് പിന്നാലെയാണ് നീക്കം. തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രം സമാധാനത്തിന് തയാറാണെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാനിലെ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം വേണം, തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് രാജ്യാന്തര തലത്തില്‍ ഉറപ്പുവേണം, ഇറാന്‍റെ പരമാധികാരത്തിന് മേല്‍ കടന്നുകയറ്റം പാടില്ല എന്നീ മൂന്ന് ഉപാധികള്‍ യുഎസും ഇസ്രയേലും അംഗീകരിച്ചാല്‍ മാത്രമേ യുദ്ധം അവസാനിക്കുകയുള്ളൂവെന്ന് ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസഷ്കിയന്‍ പറഞ്ഞു. റഷ്യയിലെയും പാക്കിസ്ഥാനിലെയും ഭരണകൂടങ്ങളുമായി താന്‍ സംസാരിച്ചുവെന്നും പ്രദേശത്ത് സമാധാനം പുലരണമെന്നാണ് തന്‍റെയും നിലപാടെന്നും പക്ഷേ അതിന് ഉപാധികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. യുദ്ധത്തില്‍ തങ്ങള്‍ ജയിച്ചുവെന്നും എങ്കിലും ജോലി പൂര്‍ത്തിയാക്കാന്‍ യുഎസ് സൈന്യം തുടരുകയാണെന്നുമായിരുന്നു ട്രംപിന്‍റെ പ്രസ്താവന.കെന്‍റുകിയിലെ റാലിയിലാണ് ട്രംപിന്‍റെ അവകാശവാദം. യുദ്ധം തുടങ്ങി ആദ്യ മണിക്കൂറിലേ തങ്ങള്‍ വിജയിച്ചുവെന്നും പക്ഷേ നേരത്തേ മടങ്ങാന്‍ താല്‍പര്യമില്ലെന്നും ഇറാനെ തകര്‍ത്തുവെന്നും ട്രംപ് പറഞ്ഞു. ഓരോ രണ്ട് വര്‍ഷത്തിലും ഇറാനില്‍ പോയി യുദ്ധം ചെയ്യാന്‍ താല്‍പര്യമില്ലാത്തതിനാണ് ഇപ്പോള്‍ അവിടെ തുടരുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ട്രംപ് പറയുന്നത് പോലെയല്ലെന്നും യുദ്ധം അവസാനിക്കാനായിട്ടില്ലെന്നുമാണ് ഇസ്രയേല്‍ പറയുന്നത്. 

ട്രംപ് അവകാശവാദം നടത്തുമ്പോഴും ഹോര്‍മുസില്‍ ഇറാന്‍ കടുത്ത നടപടികള്‍ തുടരുകയാണ്. വാണിജ്യക്കപ്പലുകളില്‍ ഭൂരിഭാഗവും കടത്തിവിടുന്നില്ല. ഇതോടെ എണ്ണവിതരണം ഏറെക്കുറെ താറുമാറായി. ക്രൂഡ് ഓയില്‍ വിലയും കുതിച്ചുയര്‍ന്നു.  ഹോര്‍മുസില്‍ കുഴിബോംബുകളും കപ്പല്‍വേധ മിസൈലുകളും കൊണ്ട് ഇറാന്‍ ആധിപത്യം പ്രകടമാക്കിയിരുന്നു. ഇറാന്‍റെ ഭാഗത്ത് നിന്നും ഇടതടവില്ലാതെ ആക്രമണങ്ങള്‍ തുടര്‍ന്നതോടെ ഇസ്രയേലിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും വ്യോമപ്രതിരോധങ്ങള്‍ ഏറെക്കുറെ താറുമാറായ നിലയിലാണ്. ഈദിന് മുന്നോടിയായി താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്ന നയമാണ് ഒമാന്‍ സുല്‍ത്താന്‍ മുന്നോട്ട് വച്ചത്. യുദ്ധമല്ല, ചര്‍ച്ചയാണ് ലോകത്തിന്‍റെ സമാധാനത്തിന് േവണ്ടതെന്നും ഇറാനോട് ഒമാന്‍ അഭ്യര്‍ഥിച്ചു.

ENGLISH SUMMARY:

Iran signaled its willingness to end the conflict with the US and Israel, following mediation by Oman. President Masoud Pezeshkian set three key conditions: compensation for damages, international guarantees against future strikes, and respect for Iran's sovereignty. Meanwhile, US President Donald Trump claimed military victory in a Kentucky rally, asserting that Iran's capabilities have been dismantled. However, Israel maintains that the war is not over, and the blockade at the Strait of Hormuz continues to disrupt global oil supplies and drive up crude prices.