FILE PHOTO: U.S. President Donald Trump talks to Israeli Prime Minister Benjamin Netanyahu during a meeting where Trump announced nuclear talks with Iran, Washington, U.S., April 7, 2025. REUTERS/Kevin Mohatt/File Photo/File Photo

ഇറാനി‌ലെ 30–ഓളം എണ്ണ ഡിപ്പോകളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ചൊല്ലി സഖ്യകക്ഷികള്‍ രണ്ടു തട്ടില്‍. ആക്രമണ വിവരം നേരത്തെ അറിയിച്ചിരുന്നെങ്കിലും യു.എസ് പ്രതീക്ഷിച്ചതിനും അപ്പുറത്തായിരുന്നു ഇസ്രയേല്‍ ആക്രമണം. ഇതിനെ തുടര്‍ന്ന് യു.എസ് ഇസ്രയേലിനെ തങ്ങളുടെ അനിഷ്ടം അറിയിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ പ്രത്യാഘാതം ഗുരുതമാകുമെന്നാണ് യു.എസ് വിലയിരുത്തല്‍.

ആക്രമണത്തെ പറ്റി ഇസ്രയേല്‍ യു.എസിന് നേരത്തെ വിവരം കൈമാറിയിരുന്നു. എന്നാല്‍ ആക്രമണത്തിന്‍റെ വ്യാപ്തി കണ്ട് യുഎസ് സൈന്യം അത്ഭുതപ്പെട്ടുവെന്നാണ് യുഎസ് ഉദ്യോഗസ്ഥൻ ആക്സിയോസിനോട് പറഞ്ഞത്. ഇതൊരു നല്ല ആശയമാണെന്ന് തോന്നുന്നില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അസഭ്യവാക്ക് സഹിതമാണ് യു.എസ് ഇസ്രയേലിന് സന്ദേശം കൈമാറിയത്. 

ഇറാനിലെ സാധാരണ ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നത് തന്ത്രപരമായി തിരിച്ചടിയുണ്ടാക്കുമെന്നാണ് അമേരിക്കയുടെ പേടി. ഇത് ഇറാന്‍ ജനതയെ ഭരണകൂടത്തിന് പിന്നില്‍ അണിനിരത്തും. ഇന്ധന വില ഉയര്‍ത്തും. ആക്രമിക്കപ്പെട്ടത് എണ്ണ ഉല്‍പാദന കേന്ദ്രങ്ങളല്ലെങ്കിലും കത്തുന്ന എണ്ണ ഡിപ്പോകളുടെ ദൃശ്യങ്ങള്‍ വിപണിയെ ഭയപ്പെടുത്താനും വില ഉയരാനും കാരണമാകുമെന്നാണ് യു.എസ് ആശങ്കപ്പെടുന്നത്. ആക്രമണം ട്രംപിന് ഇഷ്ടമായില്ലെന്നും എണ്ണ വില ഉയര്‍ത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും ഉപദേഷ്ടാവ് വ്യക്തമാക്കി. 

ശനിയാഴ്ചയാണ് ഇസ്രയേല്‍ സേന ഇറാന്‍റെ എണ്ണ ഡിപ്പോകള്‍ക്ക് നേരെ വലിയ ആക്രമണമാണ് നടത്തിയത്. ആക്രമണത്തിന് പിന്നാലെ വലിയ തീഗോളം ഉയരുകയും പുക ഉണ്ടാവുകയും ചെയ്തു. ടെഹ്റാനിലെ ആകാശം ഇരുണ്ടുകൂടുകയും എണ്ണ കലര്‍ന്ന കറുത്ത മഴ പെയ്യുകയും ചെയ്തിരുന്നു. ഇറാനിയന്‍ ഭരണകൂടം സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എണ്ണഡിപ്പോകള്‍ ആക്രമിച്ചു എന്നാണ് ഐഡിഎഫ് അവകാശവാദം. ഇസ്രയേലിലെ സിവിയിലന്‍ കേന്ദ്രങ്ങളില്‍ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്താന്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു ആക്രമണ ലക്ഷ്യം എന്നും ഐഡിഎഫ് വ്യക്തമാക്കി.

ENGLISH SUMMARY:

Tensions between Washington and Tel Aviv have reached a breaking point following Israel's massive airstrike on nearly 30 oil depots in Iran. While Israel reportedly briefed the US beforehand, the scale of the destruction caught American officials off guard, leading to a heated exchange between the two allies. US officials expressed their strong disapproval, using blunt language to convey that the extensive damage to Iranian civilian infrastructure could backfire strategically by uniting the Iranian public behind their regime. The White House is particularly concerned about the global energy market, as images of burning oil facilities have already sent Brent crude prices soaring past $110. Advisers to President Donald Trump indicated his displeasure, noting that a fuel price hike is the last thing the administration wants.