ദിവസങ്ങളുടെ പരുങ്ങലിനു ശേഷം സ്വര്‍ണ വിലയില്‍ കുതിച്ചുചാട്ടം. പവന് ബുധനാഴ്ച വര്‍ധിച്ചത് 1280 രൂപ. 1,06,880 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഗ്രാമിന് 160 രൂപ വര്‍ധിച്ച് 13,360 രൂപയിലെത്തി. യു.എസ്– ഇറാന്‍ സംഘര്‍ഷം അയയുന്ന എന്ന സൂചനയ്ക്ക് പിന്നാലെ സ്വര്‍ണത്തിലേക്ക് നിക്ഷേപ താല്‍പര്യം വര്‍ധിച്ചതാണ് വിലകൂടാന്‍ കാരണം. 

ഇനി സ്വര്‍ണത്തിന് കുതിപ്പോ കിതപ്പോ; വായിക്കാം

സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 4,135.14 ഡോളറിലാണ് വ്യാപാരം. ഇന്നലെ 4050 ഡോളറിലായിരുന്നു രാജ്യാന്തര സ്വര്‍ണ വില. ഹോര്‍മുസ് തുറക്കാനുള്ള സാധ്യതയും യു.എസ്–ഇറാന്‍ സമാധാന കരാറിനുള്ള സാധ്യതയും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. പിന്നാലെ ഡോളര്‍ ശക്തിനഷ്ടപെട്ടതും ക്രൂഡ് ഓയില്‍ വില കുറഞ്ഞതും സ്വര്‍ണത്തിന് നേട്ടമായി.  

ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും ഇറാനുമായി കരാറിലെത്താനും യുഎസിന് കഴിയുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. ഇറാനും യുഎസും ഒമാനും ഹോര്‍മുസ് തുറക്കുന്നതിനുള്ള ധാരണയിലെത്തുകയാണെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ യു.എസ് ഡോളര്‍ താഴ്ന്നു. ഡോളര്‍ സൂചിക 0.10 ശതമാനം താഴ്ന്ന് 99.77 നിലവാരത്തിലെത്തി. 

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ്? 0.40% വരെ ഫീസ് ഈടാക്കിയേക്കും

യുദ്ധ ആശങ്ക ഒഴിയുന്നതിനൊപ്പം എണ്ണ ഉല്‍പാദനം കൂട്ടാനുള്ള ഒപെക്സ്+ രാജ്യങ്ങളുടെ തീരുമാനം ക്രൂഡ് ഓ?ില്‍ വില കുറച്ചു. ഒരു ശതമാനത്തിലധികം താഴ്ന്ന് ബാരലിന് 78 ഡോളറിലാണ് ക്രൂഡ് ഓയില്‍ വില. ജൂണ്‍ 13 നുശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. എല്ലാം ചേര്‍ത്ത് പണപ്പെരുപ്പ ആശങ്ക കുറയ്ക്കുന്ന തീരുമാനം സ്വര്‍ണത്തിന് നേട്ടമായി. 4120 ഡോളറിലും 4089 ഡോളറിലുമാണ് സ്വര്‍ണത്തിന് പിന്തുണയുള്ളത്. സ്വര്‍ണ വില ഇനിയും മുന്നോട്ട് കുതിക്കണമെങ്കില്‍ 4184 ഡോളറും 4222 ഡോളറും ഭേദിക്കുകയാണ് പ്രധാനം. 

ENGLISH SUMMARY:

Gold prices experienced a significant surge, with the rate for a sovereign increasing by 1,280 rupees to reach 1,06,880 rupees today. This upward trend was driven by renewed investor interest following easing geopolitical tensions between the United States and Iran. International spot gold climbed to 4,135.14 dollars per troy ounce as a weaker US dollar and dropping crude oil prices boosted bullion appeal. Meanwhile, expectations regarding the potential reopening of the Strait of Hormuz and OPEC+ decisions have further influenced global commodity markets.