Image: AFP
അമേരിക്കയുടെ 300 ദശലക്ഷം വിലമതിക്കുന്ന അത്യാധുനിക റഡാര്‍ സിസ്റ്റം തകര്‍ത്തെറിഞ്ഞ് ഇറാന്‍. പ്രധാനമായും ഗൾഫ് മേഖലയിൽ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ നിര്‍ണായകറോളുള്ള പ്രതിരോധ സംവിധാനമാണ് ജോർദാനിലെ മുവാഫഖ് സാൾട്ടി എയര്‍ബേസിനടുത്തുവച്ച് ഇറാന്‍ നശിപ്പിച്ചത്.റഡാര്‍ സംവിധാനത്തെക്കുറിച്ചുള്ള ബ്ലൂംബെർഗ് റിപ്പോര്‍ട്ട് യുഎസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. Also Read: ദുബായിലും മനാമയിലും ജെറുസലേമിലും സ്ഫോടനം; ആക്രമണം കടുപ്പിച്ച് ഇറാന്‍
അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ താഡിന്റെ (THAAD, Terminal High Altitude Area Defense) ഭാഗമായ എഎന്‍/ടിപിഐ–2( AN/TPY-2 ) റഡാര്‍ ആണ് ഇറാന്‍ സേന നിഷ്പ്രഭമാക്കിയത്. ബ്ലൂംബെർഗ് ന്യൂസ് പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലോകമെമ്പാടുമായി അമേരിക്കയ്ക്ക് ആകെ എട്ട് താഡ് സംവിധാനങ്ങളാണ് നിലവിലുള്ളത്. അതിലൊന്നായ ഈ റഡാര്‍ നഷ്ടപ്പെട്ടതോടെ ഈ മേഖലയെ ലക്ഷ്യമാക്കി വരുന്ന ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള അമേരിക്കയുടെ ശേഷി ഇല്ലാതാവുകയാണ്.
Image: AFP
തകര്‍ക്കപ്പെട്ട ഈ സംവിധാനത്തിന് ഏകദേശം 300ദശലക്ഷം ഡോളര്‍( 2500 കോടിരൂപ) വിലമതിക്കും. താഡ് പ്രവര്‍ത്തന രഹിതമായതോടെ മിസൈലുകളെ തടയാനുള്ള ചുമതല ഇനി മറ്റ് സമാന്തര സംവിധാനങ്ങളിലൂടെയായിരിക്കും നടത്തുക. എന്നാല്‍ സമാന്തര മിസൈലുകളുടെ എണ്ണം നിലവില്‍ കുറവാണെന്നത് വലിയ വെല്ലുവിളിയായേക്കും. തന്ത്രപരമായ കനത്ത നഷ്ടമായാണ് ഈ നഷ്ടത്തെ അമേരിക്ക കാണുന്നത്.
നിലവിലെ ആവശ്യത്തിന് പകരമാകുന്ന റഡാര്‍ സംവിധാനങ്ങള്‍ അമേരിക്കയുടെ പക്കലില്ലെന്ന് മിസൈല്‍ പ്രതിരോധ വിദഗ്ധന്‍ ടോം കാരക്കോ പറയുന്നു. അതേസമയം യുദ്ധസാഹചര്യം കണക്കിലെടുത്ത് ആയുധ ഉത്പാദനം അതിവേഗത്തിലാക്കാനുള്ള ചര്‍ച്ചകള്‍ പെന്റഗണും പ്രതിരോധ കമ്പനികളും നടത്തിവരുന്നതായാണ് റിപ്പോര്‍ട്ട്.
ഈ മേഖലയിലെ മിസൈല്‍ പ്രതിരോധം തകര്‍ക്കാനായായത് വലിയ വിജയമായാണ് ഇറാന്‍ കണക്കാക്കുന്നത്. ദക്ഷിണ കൊറിയ, ഗ്വാം ഉള്‍പ്പെടെ എട്ട് താഡ് യൂണിറ്റുകളാണ് അമേരിക്കയ്ക്കുള്ളത്. ഒരു താഡ് ബാറ്ററിയുടെ ഏകദേശവില ഒരു ബില്യണ്‍ ഡോളറാണ്. ഒരു താഡ് ബാറ്ററിയ്ക്കൊപ്പം 90 സൈനികരും, 6 ട്രക്ക് ലോഞ്ചറുകളും 48 ഇന്റർസെപ്റ്റർ മിസൈലുകളും ഒരു ടിപിവൈ–2 റഡാറും ഉണ്ടായിരിക്കും. ലോക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന ഇന്റർസെപ്റ്റർ മിസൈലിന് ഏകദേശം 13 ദശലക്ഷം ഡോളറാണ് വില.
2012ല്‍ തന്നെ ഒന്‍പത് ബാറ്ററികള്‍ സ്ഥാപിക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നെങ്കിലും ആ ലക്ഷ്യത്തിലെത്താന്‍ സാധിച്ചിരുന്നില്ല. ഗള്‍ഫ് മേഖല കേന്ദ്രീകരിച്ച് നിലവില്‍ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ യു.എസിന്‍റെ പ്രതിരോധ സംവിധാനങ്ങളെ ഏറെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഖത്തറിലെ തന്ത്രപ്രധാനമായ എഎന്‍/എഫ്പിഎസ്–132 റഡാറിനും ഇറാന്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു.