This handout satellite image taken by 2026 Planet Labs PBC on March 2, 2026 shows smoke billowing from a vessel following an explosion from the port of Bandar Abbas along the strait of Hormuz. The United States and Israel launched strikes against Iran on February 28, killing Iran's supreme leader and top military leaders, prompting authorities to retaliate with strikes on Israel and US bases across the Gulf. (Photo by 2026 Planet Labs PBC / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / 2026 PLANET LABS PBC " - HANDOUT - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS

ഹോര്‍മുസ് കടലിടുക്കിന്റെ ഒരു വശത്ത് ഒമാനും യുഎഇയും മറുവശത്ത് ഇറാന്‍. മേഖലയില്‍ യുദ്ധഭീതി ഉയര്‍ന്നപ്പോള്‍ തന്നെ ലോകം ആശങ്കപ്പെട്ടത് ഹോര്‍മുസിന്റെ കാര്യത്തിലായിരുന്നു. ഹോര്‍മുസ് അടച്ചാല്‍ അത് ഇറാനെയോ ഒമാനെയോ മാത്രമല്ല ലോകരാജ്യങ്ങളെയെല്ലാം ബാധിക്കുന്ന പ്രശ്നമായി മാറുമെന്നതായിരുന്നു ഭീതി. നിലയ്ക്കാത്ത യുദ്ധത്തിലൂടെ സമാനമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്.  

ഹോര്‍മുസ് അടച്ചതായും മേഖലയിലൂടെ ഏത് കപ്പല്‍ കണ്ടാലും ആക്രമിക്കുമെന്നും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് കമാന്റര്‍ ഇന്‍ ചീഫ് ഇബ്രാഹിം ജിബാരി വ്യക്തമാക്കിക്കഴിഞ്ഞു. ഇറാനിയന്‍ സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ശനിയാഴ്ച മുതൽ ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ശക്തമായ വ്യോമാക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യ കലാപകലുഷിതമായി മാറിയിരിക്കുകയാണ്. 

ഈ മേഖലയിൽ നിന്നുള്ള എണ്ണ വിതരണം പൂർണ്ണമായും തടയുമെന്നും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉടൻ തന്നെ ബാരലിന് 200 ഡോളർ കടക്കുമെന്നും ഐആര്‍ജിസി ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം ജിബാരി പറഞ്ഞു. ‘സ്ട്രൈറ്റ് ഓഫ് ഹോര്‍മുസ് അടച്ചു, ആരെങ്കിലും കടക്കാന്‍ തുനിഞ്ഞാല്‍ റവല്യൂഷണറി ഗാര്‍ഡിന്റെ ഹീറോസും നാവികസേനയും അവരെ കത്തിച്ച് ചാരമാക്കും, –ഇബ്രാഹിം ജിബാരി പറയുന്നു.

Boats in the Strait of Hormuz amid the U.S.-Israeli conflict with Iran, as seen from Musandam, Oman, March 2, 2026.REUTERS/Amr Alfiky

എണ്ണ വിതരണം തടസ്സപ്പെട്ടാൽ അത് ആഗോള സമ്പദ്‌വ്യവസ്ഥയെ, പ്രത്യേകിച്ച് ഇന്ത്യയെപ്പോലുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. രാജ്യാന്തര വ്യാപാരത്തിലെ പ്രധാന പാതയാണ് സ്ട്രൈറ്റ് ഓഫ് ഹോര്‍മുസ്. ദിവസം 15ദശലക്ഷം ബാരല്‍ എണ്ണയാണ് ഈ വഴി കടന്നുപോകുന്നത്. അതായത് രാജ്യാന്തര എണ്ണവിതരണത്തിന്റെ ഏതാണ്ട്് 20 ശതമാനം വരുമിത്.

ഇന്ത്യക്ക് ആവശ്യമുള്ള എണ്ണയുടെ ഏതാണ്ട് 89 ശതമാനവും 40ലേറെ രാജ്യങ്ങളില്‍ നിന്നായി നമ്മള്‍ ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ 40 മുതല്‍ 50 ശതമാനം വരെ ഹോര്‍മുസ് വഴിയാണ്. ഇന്ത്യയിലേക്കുള്ള ദ്രവീകൃത പ്രകൃതിവാതകം അഥവാ എല്‍എന്‍ജി ഏതാണ്ട് പകുതിയും ഹോര്‍മുസിലൂടെയാണ് എത്തുക. ഹോര്‍മുസ് നിശ്ചലമാകുന്നതോട രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയരുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത് ഇന്ത്യന്‍ വിപണിയെ സാരമായി ബാധിക്കും. ഈ പ്രതിസന്ധിയിലും ഇന്ത്യ യുഎഇയുടെ ഹബ്ഷാ ഫ്യുജൈറ,സൗദിയുടെ ഈസ്റ്റ് വെസ്റ്റ് വാതക പൈപ്‌ലൈനുകള്‍ എന്നിവയെ ആശ്രയിക്കാമെന്ന് കരുതുന്നുണ്ടെങ്കിലും യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളെ ഇറാന്‍ ആക്രമിച്ച പശ്ചാത്തലത്തില്‍ അതും ഇനി നടക്കാന്‍ സാധ്യതയില്ല.

യുഎസുമായി ഇടക്കാല വ്യാപാര കരാറിന്റെ പശ്ചാത്തത്തില്‍ റഷ്യയുമായുള്ള എണ്ണയിടപാട് നിര്‍ത്തുമെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഇത് ശരിവയ്ക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെങ്കിലും ഇന്ത്യ യുഎസിന്റെ വിലക്ക് മറികടക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. 

ട്രംപിന്റ കണ്ണ് എക്കാലത്തും ലോകരാജ്യങ്ങളിലെ എണ്ണസമ്പത്തില്‍ തന്നെയാണ്. വെനസ്വേലയ്ക്കു പിന്നാലെ ഇറാനും അധീനതയിലായാല്‍ മൊത്തം എണ്ണനിക്ഷേപത്തിന്റെ 29ശതമാനം യുഎസിന്റെ വരുതിയിലാകും. മൊത്തം ലോകത്തെ എണ്ണയുടെ 34 ശതമാനം അമേരിക്ക നിയന്ത്രിക്കുന്ന സ്ഥിതിയാകും. ലോകത്ത് ഇന്നേവരെ കണ്ടെത്തിയതില്‍വച്ച് ഏറ്റവും എണ്ണനിക്ഷേപമുള്ള മൂന്നാമത്തെ രാജ്യമാണ് ഇറാന്‍. വെനസ്വേലയും സൗദിയുമാണ് ഒന്നുംരണ്ടും സ്ഥാനത്ത്.  

അതേസമയം ബെയ്റൂട്ടിലെ കേന്ദ്രങ്ങളിലുള്‍പ്പെടെ ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുകയാണ്. ഹിസ്ബുല്ല കമാന്‍ഡ് സെന്ററുകളും ആയുധങ്ങളും നശിപ്പിച്ചു. യുഎഇയിലും സൗദിയിലും തുടര്‍സ്ഫോടനങ്ങളുണ്ടായി. പശ്ചിമേഷ്യയില്‍ നിന്ന് ഒഴിയാന്‍ യുഎസ് പൗരന്മാര്‍ക്ക് നിര്‍േദശം നല്‍കി. ഇറാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റിങ് കേന്ദ്രവും ഇസ്രയേല്‍ ആക്രമിച്ചിരുന്നു. 

Strait of Hormuz: A Global Chokepoint Under Threat:

Strait of Hormuz news highlights the escalating tensions and the potential for a major oil supply disruption. This could lead to a global oil price surge, significantly impacting India's energy security and the overall economy.