RAD Akrotiri Base (Image credit: X)

സൈപ്രസില്‍ ബ്രിട്ടന്‍റെ സൈനികത്താവളത്തിലേക്ക് മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങളുമായി ഇറാന്‍. രണ്ട് മിസൈലുകളും ഡ്രോണുകളുമാണ്  സൈപ്രസിലെ ആര്‍എഎഫ് അക്രോതിരിയിലെത്തിയത്. ആക്രമണത്തില്‍ ആളപായമില്ല. പ്രദേശിക സമയം രാത്രിയോടെയാണ് ആക്രമണം ഉണ്ടായതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചത്. 'സൈനികത്താവളത്തിന്‍റെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രതിരോധമുണ്ടാകുമെന്നും' പ്രസ്താവനയില്‍ പറയുന്നു.

ലിമസോളില്‍ സ്ഫോടനത്തിന്‍റെ ശബ്ദം കേട്ടുവെന്നും വീടുകളുടെ ജനാലകളിലൂടെ നോക്കി നില്‍ക്കരുതെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതര്‍ ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് സൈപ്രസ് ലക്ഷ്യമിട്ട് ഇറാന്‍റെ മിസൈലുകള്‍ എത്തിയത്. ഇക്കാര്യം പ്രതിരോധ സെക്രട്ടറി സ്ഥിരീകരിച്ചിരുന്നുവെങ്കിലും സൈപ്രസ് തള്ളിയിരുന്നു. Also Read:യുഎസിന് സൈനിക താവളങ്ങള്‍ വിട്ടു നല്‍കി യുകെ

ലെബനനില്‍ നിന്നാണ് സൈപ്രസിലേക്കുള്ള ആക്രമണം ഉണ്ടായതെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങളെ അടിസ്ഥാനമാക്കി ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിസ്ബുല്ലയാകും ഇതിന് പിന്നിലെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. നേരത്തെ വടക്കന്‍ ഇസ്രയേലിലേക്ക് കനത്ത ഷെല്ലാക്രമണം ലെബനനില്‍ നിന്നുണ്ടായിരുന്നു. ഇതിന് തിരിച്ചടിയായി ബെയ്റൂട്ടില്‍ ഇസ്രയേല്‍ വലിയ സ്ഫോടനങ്ങളും നടത്തി. ലെബനനിലെ 50 ഗ്രാമങ്ങളില്‍ നിന്നൊഴിഞ്ഞ് പോകണമെന്നും വലിയ ആക്രമണം നടത്തുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.

ENGLISH SUMMARY:

In a major escalation, Iran launched a targeted missile and drone attack on the British RAF Akrotiri military base in Cyprus on March 2, 2026. Two missiles and several drones reached the strategic outpost, causing structural damage but no reported fatalities, according to the UK Ministry of Defence. Residents in Limassol reported hearing massive explosions, prompting local authorities to issue emergency stay-at-home orders. Investigations suggest the projectiles may have been launched from Lebanon by Hezbollah in retaliation for joint US-UK-Israel strikes in Tehran. Israel has responded with heavy bombardment in Beirut and ordered the evacuation of 50 villages in Southern Lebanon as it prepares for a ground offensive.