iran-us

അമേരിക്കയെ നേരിട്ട് ആക്രമിച്ച് ഇറാന്‍. ഇറാന്‍റെ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇറാനുമായുളള ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് അമേരിക്കന്‍ സൈന്യം തന്നെ സ്ഥിരീകരിച്ചു.

നേരത്തെ അമേരിക്കയെ മാത്രമാണ് ലക്ഷ്യംവെയ്ക്കുന്നതെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. സുപ്രിം നാഷണല്‍ സെക്യൂരിട്ടി കൗണ്‍സില്‍ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണം പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് എതിരല്ലെന്നും സുപ്രിം നാഷണല്‍ സെക്യൂരിട്ടി കൗണ്‍സില്‍ സെക്രട്ടറി വ്യക്തമാക്കി.

അമേരിക്കൻ പടക്കപ്പലായ എബ്രഹാം ലിങ്കണ് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. നാല് ബാലസ്റ്റിക് മിസൈലുകൾ യു എസ് എസ് എബ്രഹാം ലിങ്കണിൽ പതിച്ചെന്നെന്നാണ് ഇറാന്‍റെ അവകാശവാദം. എന്നാല്‍ അമേരിക്ക ഇത് നിഷേധിച്ചു. 

ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (ഐ ആ‌ർ ജി സി) ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ന്റെ ഭാഗമായാണ് ഈ ആക്രമണമെന്ന് ഐ ആർ ജി സി തങ്ങളുടെ ഏഴാം നമ്പർ പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രയേലില്‍ ഇറാന്‍റെ ആക്രമണത്തില്‍ 10പേര്‍ കൊല്ലപ്പെട്ടു. യു.എ.ഇയില്‍ മൂന്നുമരണം സ്ഥിരീകരിച്ചു

ENGLISH SUMMARY:

Iran attacks US, resulting in the deaths of three American soldiers. The US military confirmed the casualties occurred during an engagement with Iran, which had previously stated its intention to target only the US.