AI Generated Image

AI Generated Image

ഇറാനെതിരെ യു.എസ് ആരംഭിച്ച ഓപ്പറേഷൻ എപ്പിക് ഫ്യൂറിക്ക് പിന്നാലെ പശ്ചിമേഷ്യ സംഘര്‍ഷ കലുഷിതമാണ്. യു.എസ് സൈനിക കേന്ദ്രങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെയാണ് ആക്രമണം കടുത്തത്. ഇറാനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ മിനാബില്‍ പെൺകുട്ടികളുടെ സ്‌കൂളിൽ ഇസ്രായേൽ ആക്രമണം നടത്തി. മരണം 40 കടന്നു. 

ഖത്തറില്‍ ഇറാന്‍ മിസൈല്‍ തകര്‍ത്തു; ബഹറൈനിലും കുവൈത്തിലും അബുദാബിയിലും സ്ഫോടനം

ആക്രമണം തുടങ്ങിയ ഇസ്രയേല്‍– യു.എസ് സേനകള്‍ വ്യോമാക്രമണത്തിനൊപ്പം കടലില്‍ നിന്നും ആക്രമണം നടത്തിയെന്നാണ് വിവരം. യു.എസുമായി മാസങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങളാണ് ഇസ്രയേല്‍ നടത്തിയത്. ആക്രമണ തീയതി  ആഴ്ചകള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്നു . എന്നാല്‍ ആക്രമണത്തിന്‍റെ തുടക്കം എങ്ങനെയായിരിക്കണമെന്ന് അന്തിമ തീരുമാനമെടുത്തതാകട്ടെ  നാലു ദിവസം  മുന്‍പും. പകല്‍ വെളിച്ചത്തില്‍ ആക്രമണം തുടങ്ങില്ലെന്ന ഇറാന്‍റെ പ്രതീക്ഷകളെ ഇല്ലാതാക്കുകയായിരുന്നു രാവിലത്തെ ആക്രമണത്തിലൂടെയുള്ള ലക്ഷ്യമിട്ടത്. മൂന്നോ നാലോ ആക്രമണങ്ങളാണ് ടെഹ്റാനില്‍ തുടക്കത്തില്‍ ഉണ്ടായത്. 

കണ്ണീരണിഞ്ഞ് ഇറാന്‍; ചിന്നിച്ചിതറിയത് 40 പെണ്‍ കുഞ്ഞുങ്ങള്‍, സ്കൂളിലെ ദൃശ്യം പുറത്ത്

ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊട്ടാരം അടക്കമുള്ള കേന്ദ്രങ്ങളാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഖമനയിയെ നേരത്തെ തന്നെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, സുരക്ഷാ മേധാവി അലി ലാരിജാനി എന്നിവരുൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ പൂർണ്ണ ആരോഗ്യവാന്മാരാണെന്ന് ഇറാന്‍ വാര്‍ത്ത ഏജന്‍സിയായ ഫാർസ് പറയുന്നു.

നൂറിലേറെ ഇറാന്‍ സൈനിക കേന്ദ്രങ്ങളാണ് ഇതുവരെ ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഇസ്രായേലിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തുന്നതായി ഇറാൻ സൈന്യം വ്യക്തമാക്കി. 

ENGLISH SUMMARY:

Operation Epic Fury, initiated by the US against Iran, has intensified the conflict in the Middle East. This escalation followed Iranian missile attacks on US military bases in Gulf countries and continued Israeli strikes within Iran.