ഇറാന്‍ യുഎസ് ആണവകരാര്‍ ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍ യുദ്ധസന്നാഹ നീക്കങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന വിഡിയോ പുറത്ത്. മധ്യപൂര്‍വേഷ്യയിലേക്ക് വലിയ തോതില്‍ ആയുധസന്നാഹങ്ങള്‍ നീക്കുന്ന എയര്‍ ബ്രിഡ്ജ് നീക്കമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റ പ്രകാരം സൈനികര്‍, വെടിക്കോപ്പുകള്‍, ഉപകരണങ്ങള്‍ വഹിച്ച യുദ്ധവിമാനങ്ങള്‍ എന്നിവ നിരന്തരം ഇറാന്‍ ലക്ഷ്യമാക്കി നീങ്ങുകയാണ്. Also Read: ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ ഖമനയിയെ വധിക്കും? ട്രംപിന്‍റെ പദ്ധതി ഇങ്ങനെ!

ഫൈറ്റര്‍ ജെറ്റുകള്‍, റീഫ്യുവലിങ് ടാങ്കറുകള്‍, സൈനികയാത്രാ വിമാനങ്ങള്‍ എന്നിവ യുഎസ് സൈനിക ബേസുകളില്‍ നിന്നും പുറപ്പെട്ട് അറ്റ്ലാന്റിക്കും യൂറോപ്പും മെഡിറ്ററേനിയനും കടന്ന് മധ്യപൂര്‍വേഷ്യയിലേക്ക് നീങ്ങുകയാണ്. ജർമനിയിലെ സ്പാങ്ഡലെം എയർ ബേസ്, ഇറ്റലിയിലെ അവിയാനോ എയർ ബേസ്, സൗത്ത് കരോലിനയിലെ മക്കിന്റയർ ജോയിന്റ് നാഷണൽ ഗാർഡ് ബേസ് എന്നിവിടങ്ങളിൽ നിന്നുള്ള എഫ്–16 ഫൈറ്റിങ് ഫാൽക്കൺ ജെറ്റുകൾ എന്നിവയാണ് വിന്യസിച്ചിരിക്കുന്നത്. 

ഇറാനിലെ‍ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി മുന്‍പ് നടത്തിയ സൈനിക നീക്കങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമറിലും ഉപയോഗിച്ച വന്‍ സന്നാഹം ഇറാനു ചുറ്റും വലയം തീര്‍ക്കുന്നുണ്ട്. ബ്രിട്ടണിലെ ആര്‍എഫ് ലേക്കന്‍ഹിത്തില്‍ നിന്നുള്ള എഫ്–15ഇ സ്ട്രൈക്ക് ഈഗിള്‍സ് ജെറ്റുകളും വിര്‍ജീനിയയിലെ ജോയിന്റ് ബേസ് ലാങ്‌ലി യൂസ്റ്റിസില്‍ നിന്നുള്ള എഫ്–22 റാപ്റ്ററുകളുടെ വിന്യാസവും യുഎസ് നീക്കത്തിന്റെ തീവ്രത വ്യക്തമാക്കുന്നുണ്ട്. യുഎസ് ആര്‍സി–135 റിവറ്റ് ജോയിന്റ് ഇന്റലിജന്‍സ്, പി–8 പോഡിസണ്‍ സമുദ്ര നിരീക്ഷണ വിമാനങ്ങളും ഇവയ്ക്കൊപ്പമുണ്ട്. 

In this handout photograph released by the US Navy on February 20, 2026, and taken on February 15, 2026, shows an F-35C Lightning II, attached to Marine Fighter Attack Squadron (VMFA) 314, as it prepares to launch from the flight deck of Nimitz-class aircraft carrier USS Abraham Lincoln (CVN 72) in the Arabian Sea. The US and Iran recently resumed Oman-mediated talks on a potential deal, but Washington has simultaneously increased its military presence in the region, dispatching two aircraft carriers, jets and weaponry to back its warnings. (Photo by Seaman Daniel Kimmelman / US NAVY / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / U.S. Navy/ Mass Communication Specialist Seaman Daniel Kimmelman" - HANDOUT - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS

അമേരിക്കന്‍ നാവികവകുപ്പും വലിയ നീക്കം നടത്തിയതായി നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അറേബ്യന്‍ സമുദ്രത്തില്‍ നിലയുറപ്പിച്ച യുഎസ്എസ് എബ്രഹാം ലിങ്കണില്‍ എഫ്–35സിയും, ഇഎ–18 യുദ്ധ വിമാനങ്ങളും സജ്ജമാണ്. ആണവപദ്ധതി ഉപേക്ഷിക്കണമെന്ന യുഎസിന്റെ ആവശ്യത്തില്‍ നിലപാടിലെത്താത്ത ഇറാനെ യുദ്ധ സന്നാഹങ്ങളാല്‍ ചുറ്റിവളഞ്ഞുവെന്ന് വ്യക്തമാക്കുന്ന എയര്‍ ബ്രിഡ്ജ്  ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇറാന്റെ ഭരണകൂടമാറ്റമുള്‍പ്പെടെ ലക്ഷ്യം വയ്ക്കുന്ന യുഎസിന് കനത്ത പ്രത്യാക്രമണം നേരിടേണ്ടി വരുമെന്നാണ് ഇറാന്‍ പ്രതികരിച്ചിരിക്കുന്നത്. 

വിഡിയോ പുറത്തുവന്നതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ കനത്ത പ്രതിഷേധവും പരിഹാസവും നിറയുന്നുകയാണ്. ഈ ബില്‍‍ഡപിനായി ട്രംപ് എത്ര കോടികള്‍ പൊട്ടിച്ചെന്നാണ് ഉയരുന്ന പ്രധാന ചോദ്യം.  

US Air Bridge Intensifies Towards Iran Amidst Nuclear Talks Failure:

Iran nuclear deal talks are stalled, leading to intense US military preparations. This summary focuses on the significant air bridge operations by the US, deploying various fighter jets and military aircraft towards the Middle East.