(FILES) (COMBO) This combination of pictures created on November 07, 2024 shows Iran's supreme leader Ayatollah Ali Khamenei (L) speaks after casting his ballot during the runoff presidential election in Tehran on July 5, 2024, and former US President and Republican presidential candidate Donald Trump (R) waves at supporters at the end of a campaign rally at PPG Paints Arena in Pittsburgh, Pennsylvania on November 4, 2024. President Donald Trump said June 21, 2025 the US military has carried out a "very successful attack" on three Iranian nuclear sites, including the crucial underground uranium enrichment facility at Fordo. Trump said a "full payload of BOMBS" was dropped on Fordo, in a surprise announcement that came just two days after he had apparently opened a two-week window for diplomacy. (Photo by ATTA KENARE and CHARLY TRIBALLEAU / AFP)
അര്‍മേഡയുമായി ഇറാനെതിരായ സൈനിക നീക്കം ശക്തമാക്കുന്നതിനൊപ്പം ചര്‍ച്ചകളും തുടരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റേത് അതീവ രഹസ്യമായ നീക്കങ്ങളെന്ന് റിപ്പോര്‍ട്ട്. അണുബോംബ് ഉണ്ടാക്കില്ലെന്ന് അമേരിക്കയെ ബോധ്യപ്പെടുത്താന്‍ ഇറാന് കഴിഞ്ഞാല്‍ ആണവ സമ്പുഷ്ടീകരണം തുടരാന്‍ ട്രംപ് അനുമതി നല്‍കിയേക്കുമെന്നും അതല്ല, അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ വധിക്കാന്‍ പദ്ധതിയെന്നുമാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമമായ ആക്സിയോസിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഖമനയി, ഖമനയിയുടെ മകന്‍ മുജ്താബ, പുരോഹിത നേതൃത്വത്തിലെ മറ്റ് പ്രമുഖര്‍ എന്നിവരെ വകവരുത്താനാണ് ട്രംപിന്‍റെ നീക്കം.
ആണവപദ്ധതിയെയും യുറേനിയം സമ്പുഷ്ടീകരണത്തെയും കുറിച്ചുള്ള ഇറാന്‍റെ വിശദീകരണം ലോകരാജ്യങ്ങള്‍ക്ക് ബോധ്യമാകണമെന്നും ആണവായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പ് ലഭിക്കണമെന്നും അത് വിശ്വസനീയമാകണമെന്നുമാണ് യുഎസ് പറയുന്നത്. ' ആദ്യം ട്രംപിനും പിന്നെ അമേരിക്കന്‍ ജനതയ്ക്കും അത് അംഗീകരിക്കാന്‍ കഴിയണം. നിരസിക്കാന്‍ കഴിയാത്ത വാഗ്ദാനമല്ലെങ്കില്‍ ഇറാന്‍ യുദ്ധം നേരിടേണ്ടി വരും. നിലവിലെ പോലെ ഒഴുക്കന്‍ മട്ടില്‍ നീങ്ങാനാണ് ഭാവമെങ്കില്‍ ഈ ക്ഷമയ്ക്ക് അധികം ആയുസ്സുണ്ടാവില്ല'- എന്നാണ് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ ആക്സിയോമിനോട് വെളിപ്പെടുത്തിയത്. യുദ്ധമാണോ, സമാധാനമാണോ, അതോ ആയത്തുല്ല ഖമനയിയെും അദ്ദേഹത്തിന്‍റെ പിന്തുടര്‍ച്ചക്കാരനായ മകനെയും മുല്ലമാരെയും വധിക്കുകയെന്ന ഓപ്ഷനാകുമോ ട്രംപ് സ്വീകരിക്കുകയെന്ന് അറിയില്ലെന്നും യുഎസ് ഉന്നതന്‍ പറയുന്നു.
ഇറാന് താന്‍ പത്ത് ദിവസം നല്‍കുന്നുവെന്നും അതിനകം അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ആക്രമിക്കും എന്നുമായിരുന്നു ട്രംപിന്‍റെ ഭീഷണി. വന്‍തോതിലാണ് അമേരിക്കയില്‍ നിന്ന് ആയുധങ്ങളും സന്നാഹങ്ങളും ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഇതിനകം എത്തിച്ചിരിക്കുന്നതും. സൈനിക സന്നാഹം ശക്തമാക്കിയതിനാല്‍ ചര്‍ച്ചകളിലൂടെ കരാറിലെത്തുമെന്ന് കരുതാന്‍ വയ്യെന്നും യുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നുമാണ് ഇസ്രയേലിന്‍റെയും ഗള്‍ഫ് രാജ്യങ്ങളുടെയും വിലയിരുത്തല്‍. ഇറാഖ് അധിനിവേശത്തിന് ശേഷം അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക സന്നാഹമാണിതെന്നതാണ് കാരണം. അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഇസ്രയേലും ഒപ്പം ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ചയോടെ ഇറാനെ ആക്രമിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടതെങ്കിലും ട്രംപിന്‍റെ അന്തിമ അനുമതി ലഭിക്കാത്തതിനാല്‍ ആക്രമണം നീണ്ടുപോകുന്നുവെന്നായിരുന്നു അമേരിക്കന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.
ഇറാന്‍റെ ആണവ പദ്ധതിയെ കുറിച്ച് രണ്ടുവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമ്പോഴും ഇറാന്‍ തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. ആണവായുധത്തിനല്ല, രാജ്യത്തിന്‍റെ പുരോഗതിക്കുള്ള യുറേനിയം സമ്പുഷ്ടീകരണം മാത്രമാണ് നടക്കുന്നതെന്നാണ് ഇറാന്‍റെ വാദം. അമേരിക്കയുമായി നടത്തിയ ചര്‍ച്ചകള്‍ പ്രതീക്ഷാവഹമാണെന്നും സുപ്രധാന തീരുമാനങ്ങളിലേക്ക് എത്തുന്നുവെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി വെള്ളിയാഴ്ച വെളിപ്പെടുത്തിയെങ്കിലും യുഎസ് ഇതിനോട് അനുകൂല പ്രതികരണം നടത്തിയിരുന്നില്ല. യുറേനിയം സമ്പുഷ്ടീകരണം പാടില്ലെന്ന നിലപാട് യുഎസിനില്ലെന്ന് അവകാശപ്പെട്ട അറഗ്ചി, യുറേനിയം സമ്പുഷ്ടീകരണം താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ സമ്മതിച്ചുവെന്ന വാര്‍ത്തകളും തള്ളി. 'സമാധാനപരമാണ് ഇറാന്‍റെ പദ്ധതി. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും' എന്നായിരുന്നു അറഗ്ചി പ്രതികരിച്ചത്.