ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനിയെന്ന അഭിമാനനേട്ടം സ്വന്തമാക്കി ഇത്തിഹാദ് എയർവേയ്‌സ് . ചരിത്രത്തിലാദ്യമായാണ് ഗൾഫ് മേഖലയിൽ നിന്നുള്ള ഒരു വിമാനക്കമ്പനി എയർലൈൻ റേറ്റിങ് പട്ടികയിൽ ഒന്നാമതെത്തുന്നത്.
എയർലൈൻ റേറ്റിങ്ങിന്റെ ഈ വര്‍ഷത്തെ പുതിയ പട്ടിക പ്രകാരമാണ് ഇത്തിഹാദ് ലോകത്തെ ഏറ്റവും മികച്ച സുരക്ഷിത വിമാനക്കമ്പനിയായത്. കാത്തേ പസഫിക്, ഖത്തർ എയർവേയ്‌സ്, എമിറേറ്റ്‌സ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ കമ്പനികളെ പിന്നിലാക്കിയാണ് ഇത്തിഹാദിന്റെ ചരിത്ര കുതിപ്പ്. കോക്പിറ്റ് സുരക്ഷയിലെ മികവ്, ടർബുലൻസ് പ്രതിരോധം, അപകടങ്ങളില്ലാത്ത പ്രവർത്തന ചരിത്രം എന്നിവയാണ് ഇത്തിഹാദിനെ നേട്ടത്തിലേക്ക് എത്തിച്ചത്.
ക്വാണ്ടസ്, എയർ ന്യൂസിലാൻഡ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളും സുരക്ഷാ പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലുളള വിമാനക്കമ്പനികളെയും ബജറ്റ് കാരിയറുകളെയും സൂക്ഷ്മമായി വിലയിരുത്തിയാണ് എയർലൈൻ റേറ്റിങ് റാങ്കിംഗ് നിശ്ചയിച്ചത്. സുരക്ഷിതമായ വിമാനങ്ങൾ തമ്മിലുള്ള റാങ്കിംഗിലെ വ്യത്യാസം വളരെ കുറവാണെന്നും സുരക്ഷാ നിലവാരം എല്ലാ മുൻനിര കമ്പനികളിലും ഉയർന്നതാണെന്നും എയര്‍ലൈൻ റേറ്റിംഗ്‌സ് സി ഇ ഒ ഷാരോ പീറ്റേഴ്‌സ് പറഞ്ഞു. ചെറിയ സംഖ്യാ വ്യത്യാസങ്ങളെ സുരക്ഷയുമായി നേരിട്ട് ബന്ധിപ്പിക്കരുതെന്നും അദ്ദേഹം യാത്രക്കാരോട് അഭ്യർത്ഥിച്ചു.