മദീനയില്‍ ശനിയാഴ്ച ഉണ്ടായ കാര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി കുടുംബത്തിലെ ഒരാള്‍ കൂടി മരിച്ചു. സൗദി ജര്‍മ്മന്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഹാദിയ ഫാത്വിമ (9) ആണ് മരിച്ചത്. മദീനയില്‍ നിന്ന് 170 കിലോ മീറ്റർ അകലെ ജിദ്ദ-മദീന ഹൈവേയില്‍ വാദി ഫറഹയിലായിരുന്നു അപകടം. ഹാദിയായുടെ പിതാവ് അബ്ദുല്‍ ജലില്‍, മാതാവ് തസ്‌ന തോടേങ്ങല്‍, സഹോദരന്‍ ആദില്‍, ജലീലിന്റെ മാതാവ് മൈമുനത്ത് കാക്കേങ്ങല്‍ എന്നിവരാണ് ശനിയാഴ്ച മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ മദീന ജന്നത്തു ബഖീഇല്‍ ഇന്നു സംസ്‌കരിച്ചു. അപകടത്തില്‍ പരുക്കേറ്റ ആയിഷ ജലീല്‍ (15) കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയിലായിരുന്ന നൂറ ജലീല്‍ (7) ആരോഗ്യം വീണ്ടെടുത്തതോടെ ആശുപത്രി വിട്ടു.