സൗദി അറേബ്യയിലെ മദീനയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലില്‍, ഭാര്യ തസ്‌ന തോടേങ്ങല്‍, മകന്‍ ആദില്‍ ജലീല്‍, ജലീലിന്റെ മാതാവ് മൈമുനത്ത് കാക്കേങ്ങല്‍ എന്നിവരാണ് മരിച്ചത്. അബ്ദുല്‍ ജലീലിന്റെ മക്കളായ അയിഷ മദീന കിങ് ഫഹദ് ആശുപത്രിയിലും ഹാദിയ, നൂറ എന്നിവര്‍ സൗദി ജര്‍മന്‍ ആശുപത്രിയിലും ചികിത്സയിലാണ്.
വാദി ഫറഹയില്‍ ഇന്നലെ വൈകീട്ട് ആറിനായിരുന്നു അപകടം. ജിദ്ദയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ജലീലും കുടുംബവും സഞ്ചരിച്ച വാഹനം മദീനയിലേക്കുള്ള യാത്രയ്ക്കിടെ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അബ്ദുല്‍ ജലീലും കുടുംബം മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷമാണ് മദീനയിലേക്ക് പുറപ്പെട്ടത്.